• HOME
  • »
  • NEWS
  • »
  • crime
  • »
  • NIA TAKES OVER THE KALIYIKKAVILA ASI MURDER CASE TV SSS

കളിയിക്കാവിള കൊലപാതകം: കേസ് എൻ ഐ എ ഏറ്റെടുത്തു 

പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന കണ്ടെത്തലാണ് കേസ് അന്വേഷണം എൻ ഐ എയിലേക്ക് എത്താൻ കാരണം

kaliyikkavila murder

kaliyikkavila murder

  • Share this:
തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ യായിരുന്ന വിൽസനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തു. കൊലപാതകം നടന്നിട്ട് ഒരു മാസം തികയുന്ന വേളയിലാണ് കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുത്തത്.

കേസിലെ മുഖ്യ പ്രതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവർക്കെതിരെ തമിഴ് നാട് പൊലീസ് യു എ പി എ ചുമത്തിയിരുന്നു. പ്രതികൾക്ക് ഭീകര സംഘടനയായ ഐ എസ്സുമായി ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  ഈ സാഹചര്യത്തിൽ കൂടിയാണ് യു എ പി എ ചുമത്തിയത്. തുടർന്ന് കേസ് എൻ ഐ എ ഏറ്റെടുക്കണമെന്നും തമിഴ് നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Also Read- കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു; ബസിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കുന്നതോടെ നിരവധി കാര്യങ്ങളിൽ ചുരുളഴിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പ്രതികളുടെ തീവ്രവാദ സംഘടനയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കാനാകും എൻ ഐ എയുടെ ആദ്യ ശ്രമം. സംഘടനയുടെ തലവൻ അടക്കമുള്ളവർ പിടിയിലായതിനാൽ ഇവരെ ഉടൻ എൻ ഐ എ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതികൾ എ എസ് ഐയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് സൈന്യം ഉപയോഗിക്കുന്ന ഗണത്തിലുള്ള തോക്കാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൈന്യം ഉപയോഗിക്കുന്ന തോക്ക് എങ്ങനെ തീവ്രവാദികളിലേക്ക് എത്തിയെന്നത് സംബന്ധിച്ചും എൻ ഐ എ വിശദമായി അന്വേഷിക്കും.

പ്രതികളുടെ സംഘടനക്ക് സിം കാർഡുകൾ എടുത്ത് നൽകിയിരുന്ന സംഘത്തിലെ 9 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിനും തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതിനാൽ ഇത് സംബന്ധിച്ചും എൻ ഐ എ അന്വേഷിക്കും.
First published:
)}