കണ്ണൂരിലേക്ക് കോടികളുടെ മയക്കുമരുന്ന് കടത്തിയ കേസിൽ അന്താരാഷ്ട്രബന്ധങ്ങൾ ചികഞ്ഞെടുത്ത് പൊലീസ്. നൈജീരിയയിലെ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ എന്ന 22 കാരിയെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ യുവതിയെ കൂടാതെ ഒളിവിലായിരുന്ന മരക്കാർ കണ്ടിയിലെ ജനീസ്, അണ്ടത്തോട് സ്വദേശി ജാബിർ എന്നിവരെയും കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു ബനസവാടിയിൽ വച്ചാണ് കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൈജീരിയൻ യുവതിയെ അറസ്റ്റ് ചെയ്ത്. മറ്റ് രണ്ട് പ്രതികളെ നർകോട്ടിക് സെൽ എ സി പി ജസ്റ്റിൻ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിൽ വെച്ച് പിടികൂടിയത്.
Also Read-
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ
കണ്ണൂര്‍ സിറ്റി പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവിലാണ് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതികളെ പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 9 ആയി . രണ്ട് ദമ്പതികളടക്കം ആറുപേരെ നേരത്തെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read-
കെഎസ്ആര്‍ടിസിയില്‍ പന്ത്രണ്ടര കിലോ കഞ്ചാവ് കടത്ത്; രണ്ടു യുവാക്കള്‍ പിടിയില്‍
കേസിലെ മുഖ്യപ്രതി തെക്കി ബസാർ സ്വദേശി നിസാം അബ്ദുൽഗഫൂറിന്റെ സംഘത്തിന് ലഹരിമരുന്നു നൽകിയത് നൈജീരിയക്കാരാണ് എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. മുമ്പ് പിടിക്കപ്പെട്ടപ്പോൾ ജയിലിൽ വച്ചാണ് നിസാം ലഹരിമരുന്ന് മാഫിയയിൽ പെട്ട നൈജീരിയക്കാരുമായി ബന്ധമുണ്ടാകുന്നത്.
കണ്ണൂര്‍ സിറ്റി എസ് ഐ സുമേഷ് എടക്കാട് എസ് ഐ മഹേഷ്, കണ്ണപുരം എസ് ഐ വിനീഷ് മഹിജൻ, റാഫി, രാജീവന് എ എസ് ഐ മാരായ രഞ്ജിത്, സജിത്ത്, ചന്ദ്രശേഖരൻ, സീനിയർ സി പി ഒ മാരായ നാസര്‍, സാദിക് , അജിത്ത് , മിഥുന് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
മറ്റൊരു സംഭവത്തിൽ, വിനോദസഞ്ചാരികള്‍ക്ക് വില്‍പ്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍. മൂന്നാര്‍ ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് മൂന്നാര്‍ പോലീസ് പിടികൂടിയത്. കുറഞ്ഞ നിരക്കില്‍ മുറികള്‍ വാടയ്ക്ക് നല്കുന്ന ഇടമായതിനാല്‍ ലൈറ്റ് ലാന്റ് കോട്ടേജില്‍ വിനോദസഞ്ചാരികളുടെ തിരക്ക് ദിനം തോറും വര്‍ധിച്ചുവന്നിരുന്നു.
അന്യസംസ്ഥാനത്തുനിന്നും ഒട്ടേറെ ആളുകളാണ് കോട്ടേജില്‍ താമസിക്കാനായി എത്തിയിരുന്നത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മൂന്നാര്‍ എസ്.ഐ സാഗറും സംഘവും കോട്ടേജ് സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിച്ചു. സന്ദര്‍ശകരുടെ തിരക്കേറാന്‍ കാരണമെന്തെന്ന് അന്വേഷിച്ചെത്തിയ സംഘം മുറികളും പരിസരവും പരിശോധന നടത്തവെയാണ്
അന്വേഷണത്തില്‍ കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്ട്ടന് കഞ്ചാവ് വില്‍പ്പന ഉണ്ടെന്ന് കണ്ടെത്തി. പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാസങ്ങളോളം പഴക്കമുള്ള കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായും കണ്ടെത്തി. കോട്ടേജിന് സമീപത്തെ ഷെഡില്‍ മൂന്നുവശവും ഓടുകള്‍കൊണ്ട് മറച്ചാണ് ചെടി നട്ടുവളര്‍ത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.