• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വകാര്യ ഭാഗത്ത് കൊക്കൈന്‍ ഒളിപ്പിച്ച് നൈജീരിയന്‍ യുവതി; പിടിച്ചെടുത്ത് 17 ഗ്രാം; ഇനിയും ഉണ്ടെന്ന് ഡോക്ടര്‍മാര്‍

News18 Malayalam
Updated: July 11, 2018, 1:12 PM IST
സ്വകാര്യ ഭാഗത്ത് കൊക്കൈന്‍ ഒളിപ്പിച്ച് നൈജീരിയന്‍ യുവതി; പിടിച്ചെടുത്ത് 17 ഗ്രാം; ഇനിയും ഉണ്ടെന്ന് ഡോക്ടര്‍മാര്‍
News18 Malayalam
Updated: July 11, 2018, 1:12 PM IST
കൊല്‍ക്കത്ത: നര്‍ക്കോട്ടിക് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് മയക്കുമരുന്ന് കടത്തു കേസില്‍ പിടിയിലായ നൈജീരിയന്‍ യുവതി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ മുപ്പതുകാരി മയക്കുമരുന്ന് തന്റെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തിയതാണ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്.

നേരത്തെ വിവിരം ലഭിച്ചതനുസരിച്ചാണ് യുവതിയെ പരിശോധിക്കാന്‍ നര്‍ക്കോട്ടിക് വിഭാഗം തീരുമാനിച്ചത്.
20 എല്‍.എസ്.ഡി സ്റ്റാമ്പ്, 12 ഗ്രാം കൊക്കൈന്‍ എന്നിവയാണ് ഇവരുടെ സ്വാകാര്യഭാഗത്തു നിന്ന് കണ്ടെടുത്തതെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ദിലീപ് ശ്രീവാസ്തവ അറിയിച്ചു.

മുംബെയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സില്‍ കൊല്‍ക്കത്തയില്‍ എത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പിടയിലായ ഉടന്‍ തന്നെ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്നത് സ്വകാര്യ ഭാഗത്താണെന്ന് ഇവര്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് വനിതാ ജീവനക്കാര്‍ ഇവരെ എയര്‍പോര്‍ട്ടിലെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി സ്വകാര്യ ഭാഗത്തുനിന്ന് കൊക്കെയ്ന്‍ കണ്ടെടുക്കുകയായിരുന്നു. 12 ഗ്രാം കൊക്കൈന്‍ ടാബ്ലെറ്റുകളാണ് കണ്ടെടുക്കാനായത്.

അതേസമയം തന്റെ ശരീരത്തിനുള്ളില്‍ ഇത്തരത്തില്‍ ഇനിയും കൊക്കൈന്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും വയറു വേദന അനുഭവപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സ്‌റേ, സ്‌കാനിംങ് പരിശോധനകളില്‍ സ്വകാര്യ ഭാഗത്തിനുള്ളില്‍ കൊക്കൈന്‍ കണ്ടെത്തിയതായി ഡോക്ടര്‍മാരും പറയുന്നു.

അന്തര്‍ദേശീയ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ നൈജീരിയന്‍ യുവതിയെന്ന് നര്‍ക്കോട്ടിക് ബ്യൂറോ അറിയിച്ചു. ഇവര്‍ വിദ്യാര്‍ഥി വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...