• HOME
  • »
  • NEWS
  • »
  • crime
  • »
  • Hyderabad Pub Raid| ഹൈദരാബാദ് പബ്ബിൽ പൊലീസ് റെയ്ഡ്; പിടിയിലായത് തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖർ

Hyderabad Pub Raid| ഹൈദരാബാദ് പബ്ബിൽ പൊലീസ് റെയ്ഡ്; പിടിയിലായത് തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖർ

തെലുങ്ക് സിനിമയിലെ താരങ്ങളും വിഐപികളുടെ മക്കളുമടക്കം 114 പ്രത്യേക ക്ഷണിതാക്കളാണ് പാർട്ടിയിൽ പങ്കെടുത്തത്.

  • Share this:
    ഹൈദരാബാദിലെ പ്രമുഖ പബ്ബിൽ പൊലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത് തെലുങ്ക് ലോകത്തെ പ്രമുഖർ. ഇന്നലെ അർധരാത്രിയാണ് ഹൈദരാബാദ് ബഞ്ജാര ഹിൽസിലുള്ള പബ്ബിൽ പൊലീസ് പരിശോധന നടത്തിയത്. ഹൈദരാബാദ് പോലീസ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ചെയാണ് റാഡിസൺ ബ്ലൂ ഹോട്ടലിനുള്ളിലെ(Radisson Blu hotel) പുഡ്ഡിംഗ് ആൻഡ് മിങ്ക് പബ്ബിൽ (Pudding and Mink pub)പരിശോധന നടത്തിയത്.

    അനുവദിച്ചതിലും കൂടുതൽ സമയം പ്രവർത്തിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. തുടർന്ന് 150 ഓളം പേരെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ടുകൾ. ഇതിൽ തെലുങ്കു സിനിമയിലെ പ്രമുഖ നടനും നിർമാതാവുമായ നാഗബാബുവിന്റെ മകൾ നിഹാരിക കോനിഡേല, ബിഗ്ബോസ് തെലുങ്ക് സീസൺ 3 വിജയി, ഗായകൻ രാഹുൽ സിപ്ലിഗഞ്ച് തുടങ്ങിയവരും ഉൾപ്പെടുന്നു.

    Also Read-പെരുമ്പാവൂരില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

    NDPS ആക്ട് പ്രകാരം പബ്ബിന്റെ മൂന്ന് ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അഭിഷേക് വുപ്പല, അർജുൻ വീരമാകിനേനി, അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായ പബ് ഉടമകൾ. റെയ്ഡിൽ അഞ്ച് പാക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയതായാണ് പൊലീസ് പറയുന്നത്. തെലുങ്ക് സിനിമയിലെ താരങ്ങളും വിഐപികളുടെ മക്കളുമടക്കം 114 പ്രത്യേക ക്ഷണിതാക്കളാണ് പാർട്ടിയിൽ പങ്കെടുത്തത്.
    Also Read-ബസ്സിലെ പിൻസീറ്റിൽ നിന്ന് ഉപദ്രവിച്ചയാൾക്ക് സേഫ്റ്റി പിൻ കൊണ്ട് മറുപടി; വീഡിയോ പകർത്തി യുവതി

    സമൂഹത്തിലെ ഉന്നതർക്കും അവരുടെ ക്ഷണിതാക്കൾക്കും മാത്രം പ്രവേശനമുള്ള പബ്ബാണ് പുഡ്ഡിങ് ആന്റ് മിങ്ക്. പുലർച്ചെ നാല് മണിവരെ ഇവിടെ പാർട്ടികൾ നടക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. പബ്ബിലേക്ക് പ്രവേശനത്തിന് ആപ്പും അതിൽ ലഭിക്കുന്ന കോഡും ആവശ്യമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

    ഏകദേശം രണ്ട് മണിക്കൂറോളം ടാസ്ക് ഫോഴ്സ് പബ്ബിൽ പരിശോധന നടത്തിയതായാണ് റിപ്പോർട്ടുകൾ. പബ്ബിൽ നിന്ന് കസ്റ്റഡിയിലെടുത്തവരെ ബഞ്ജാര ഹിൽസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിലെടുത്തവരിൽ സിനിമാ താരങ്ങളും പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിരുന്നുവെന്നും ഇവരിൽ ചിലരെ പിന്നീട് വിട്ടയക്കുകയും ചെയ്തു.

    അതേസമയം, നിഹാരിക കോനി‍ഡേലയെ റെയ്ഡിൽ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് പിതാവ് നാഗബാബു വീഡിയോ പുറത്തുവിട്ടിരുന്നു. തെലുങ്കിലെ പ്രമുഖ നടനും നിർമാതാവുമാണ് നാഗബാബു. യുവ നടൻ വരുൺ തേജിന്റെ സഹോദരിയാണ് നിഹാരിക.


    കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ തന്റെ മകൾ നിഹാരിക ഉണ്ടായിരുന്നു. അനുവദിച്ചതിലും കൂടുതൽ സമയം പ്രവർത്തിച്ചതിന്റെ പേരിലാണ് പൊലീസ് മാനേജ്മെന്റിനെതിരെ കേസെടുത്തത്. റെയ്ഡിൽ കണ്ടെത്തിയ ലഹരിമരുന്നുമായി തന്റെ മകൾക്ക് ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് അപേക്ഷിക്കുന്നതായും നാഗബാബു വീഡിയോയിൽ അഭ്യർത്ഥിക്കുന്നു.

    അതേസമയം, പാർട്ടിയിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കസ്റ്റഡിയിൽ എടുത്തവരിൽ 45 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published: