നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Nimisha Priya | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയ തൂക്കുകയറില്‍ നിന്ന് ഒഴിവാകുമോ? അന്തിമവിധി ജനുവരിയില്‍

  Nimisha Priya | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയ തൂക്കുകയറില്‍ നിന്ന് ഒഴിവാകുമോ? അന്തിമവിധി ജനുവരിയില്‍

  സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്യുകയോ വിട്ടയക്കുകയോ വേണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്.

  • Share this:
   കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക്(33) ശിക്ഷയില്‍ ഇളവ് ലഭിക്കുന്ന കാര്യത്തില്‍ അന്തിമ വിധി ജനുവരി മൂന്നിന് ഉണ്ടായേക്കും. യെമന്‍ തലസ്ഥാനമായ സനയില്‍ അപ്പീല്‍ കോടതിയിലെ(ഹൈക്കോടതി) വാദം കേള്‍ക്കാന്‍ ഇന്നലെ പൂര്‍ത്തിയായി.

   സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്യുകയോ വിട്ടയക്കുകയോ വേണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്. കൂടുതലെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ മൂന്നിന് പറയണമെന്ന് കോടതി നിര്‍ദേശമെന്ന് കേസിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന കൊച്ചിയിലെ എന്‍ആര്‍ഐ അഭിഭാഷകന്‍ കെ എല്‍ ബാലചന്ദ്രന്‍ പറഞ്ഞു.

   യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ കേസില്‍ അറസ്റ്റിലായി. സംഭവത്തില്‍ കീഴ്‌ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിക്കുകയായിരുന്നു. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ. കേസില്‍ യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും വിചാരണ നേരിടുന്നുണ്ട്.

   Also Read-അഴീക്കൽ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിൽ

   തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.

   Also Read-പോണേക്കരയില്‍ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്; റിപ്പര്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയത് സഹതടവുകാരനോട്

   ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു.
   Published by:Jayesh Krishnan
   First published: