• HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയത്ത് പോക്സോ കേസ് ഇരകൾ ഉൾപ്പെടെ 9 പെൺകുട്ടികളെ സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായി

കോട്ടയത്ത് പോക്സോ കേസ് ഇരകൾ ഉൾപ്പെടെ 9 പെൺകുട്ടികളെ സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായി

പുലർച്ചെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താന്‍ ചെല്ലുമ്പോഴാണ് ഇവരെ കാണാന്നില്ലെന്ന് മനസിലായത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോട്ടയം: മാങ്ങനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് പോക്സോ കേസ് ഇരകൾ ഉൾപ്പെടെ ഒമ്പത് പെൺകുട്ടികളെ കാണാതായി. പുലർച്ചെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താന്‍ ചെല്ലുമ്പോഴാണ് ഇവരെ കാണാന്നില്ലെന്ന് മനസിലായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന പെൺകുട്ടികളാണ് ഇവിടെ താമസിക്കുന്നവരിൽ മിക്കവരും. മഹിളാ എൻജിഒ നടത്തുന്ന ഈ സ്വകാര്യ ഷെൽട്ടർ ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകരാമുണ്ട്.
    Published by:Jayesh Krishnan
    First published: