• HOME
 • »
 • NEWS
 • »
 • crime
 • »
 • Ragging Case | മംഗളുരു റാഗിങ് കേസ്: എട്ട് മലയാളികൾ ഉൾപ്പടെ ഒമ്പത് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ

Ragging Case | മംഗളുരു റാഗിങ് കേസ്: എട്ട് മലയാളികൾ ഉൾപ്പടെ ഒമ്പത് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ

മംഗളുരുവിൽ പഠിക്കുന്ന രണ്ട് മലയാളി വിദ്യാർഥികൾക്ക് വെള്ളിയാഴ്ച രാത്രിയിലാണ് മര്‍ദനമേറ്റത്... ഇവരുടെ താടി വടിപ്പിച്ച ശേഷം അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും തട്ടിയെടുത്തു...

Ragging

Ragging

 • Last Updated :
 • Share this:
  കാസർകോട്: മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയെയും, സുഹൃത്തിനെയും അക്രമിച്ച് റാഗ് ചെയ്ത സംഭവത്തിൽ 9 സീനിയർ വിദ്യാർത്ഥികൾ റിമാൻഡിലായി. മംഗ്ലരുവിലെ വിവിധ കോളജുകളിൽ പഠിക്കുന്ന 8 മലയാളികളുൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്.

  മംഗളൂരു ഇന്ദിര കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കണ്ണൂർ വേളാപുരത്തെ പി വി അമല്‍ ഗിരീഷ്, സുഹൃത്ത് കാര്‍ത്തിക് എന്നിവർക്ക് വെള്ളിയാഴ്ച രാത്രിയിലാണ് മര്‍ദനമേറ്റത്. ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അക്രമി സംഘം ഇരുവരെയും അത്താവറിലെ അപ്പാർട്ട്മെന്റിൽ ബലം പ്രയോഗിച്ച് കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. അമലിന്റെയും, കാർത്തികിന്റെയും താടി വടിപ്പിച്ച ശേഷം ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും സംഘത്തിലുൾപ്പെട്ട വിദ്യാർത്ഥിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. രക്ഷപ്പെട്ട ഇരുവരും ആശുപത്രിയിൽ അഡ്മിറ്റാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

  തുടർന്നാണ് ഗുരുവായൂര്‍ കാരക്കാട് വീട്ടില്‍ പ്രവീഷ് , ഇടുക്കി തങ്കമണി കുഴിക്കലായില്‍ നന്ദു ശ്രീകുമാര്‍ , തങ്കമണി പീടികയില്‍ അലന്‍ ഷൈജു , തൃശ്ശൂര്‍ കണ്ടനശ്ശേരി നമ്പഴിക്കാട് ഗോപീകൃഷ്ണ , ചാവക്കാട് പാലക്കല്‍ പി.ആര്‍. വിഷ്ണു , അഭി അലക്‌സ് , ജാസില്‍ മുഹമ്മദ് , തൃശ്ശൂര്‍ ചാവക്കാട് പുതുവീട്ടില്‍ പി.എന്‍. ഹസ്സന്‍ , സി.കെ.പി. ശിഹാഷ് എന്നിവരെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തത്.

  വയോധികയെ പീഡിപ്പിച്ച് ഒളിവിൽ പോയ 55കാരൻ ഒന്നരമാസത്തിന് ശേഷം അറസ്റ്റില്‍

  ഇടുക്കി ജില്ലയിലെ കരിമണ്ണൂരിൽ 78കാരിയെ പീഡിപ്പിച്ച (Sexually Assaulted) കേസില്‍ 55കാരന്‍ അറസ്റ്റില്‍ പരക്കെ നിരപ്പേല്‍ ബാബുവിനെ ആണ്​ കരിമണ്ണൂര്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഒന്നര മാസമായി ഒളിവിലായിരുന്ന ഇയാളെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്.

  രക്തസ്രാവത്തെ തുടര്‍ന്നാണ്​ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ​വൈദ്യ പരിശോധനയിലാണ്​ പീഡനം നടന്നതായി കണ്ടെത്തിയത്​. അന്ന് മുങ്ങിയ പ്രതിയെ സൈബര്‍ സെല്ലി​ന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വലയിലായത്​.

  തൊടുപുഴ ഡിവൈ എസ് പി പി കെ സദന്റെ നിര്‍ദേശപ്രകാരം സി ഐ സുമേഷ് സുധാകര്‍, എസ് ഐ ദിനേശ്, എ എസ് ഐമാരായ അനസ്, രാജേഷ്, സി പി ഒമാരായ മുജീബ്, ഷെരീഫ്, ഡബ്ല്യു സി പി ഒ ജയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്​ ചെയ്​തു.

  ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി

  കോഴിക്കോട് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One) നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

  Also Read- Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

  വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.
  Published by:Anuraj GR
  First published: