• HOME
 • »
 • NEWS
 • »
 • crime
 • »
 • SDPI | പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം; ഒമ്പത് SDPI പ്രവർത്തകർ മംഗളുരുവിൽ അറസ്റ്റിൽ

SDPI | പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം; ഒമ്പത് SDPI പ്രവർത്തകർ മംഗളുരുവിൽ അറസ്റ്റിൽ

എസ്.ഡി.പി.ഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ അശ്ലീലവർഷം നടത്തിയത്

sdpi_Mangaluru

sdpi_Mangaluru

 • Last Updated :
 • Share this:
  മംഗളുരു: പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിൽ ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.ഡി.പി.ഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ അശ്ലീലവർഷം നടത്തിയത്. RSSനെതിരെയും മുദ്രാവാക്യം വിളിയുണ്ട്. പിടിയിലായവരെല്ലാം കർണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ്. ഇവർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

  മംഗളൂരു കങ്കനാടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒൻപത് പേർകൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ചോദ്യംചെയ്യലിൽ കേരളത്തിലെ ഒരു വ്യക്തിയിൽനിന്ന് പ്രചോദനം ലഭിച്ചാണ് ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചതെന്ന് മൊഴി ലഭിച്ചതായി പൊലീസ് അറിയിച്ചു.

  മലയാളി വിദ്യാർഥിയെ കൊല്ലാൻ ശ്രമം; മംഗളുരുവിൽ എട്ടു വിദ്യാർഥികൾ അറസ്റ്റിൽ

  മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ എട്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കാമ്പസില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണം.

  മംഗളൂരു നഗരത്തിലെ സ്വകാര്യ കോളേജില്‍ സാംസ്‌കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തിന്റ പേരില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഫ്രീഷ് (21), സുനൈഫ് (21), ഷെയ്ഖ് മൊഹിയുദ്ദീന്‍ (20), ഇബ്രാഹിം (20), മുഹമ്മദ് സിനാന്‍ അബ്ദുല്ല (21), മുഹമ്മദ് അഷാം (21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സയ്യിദ് അഫ്രീദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന മലയാളിയായ കെ ഷബാബ് ആണ് അക്രമത്തിനിരയായത്. മെയ് 28ന് രാത്രി 12 വിദ്യാര്‍ഥികള്‍ മാരകായുധങ്ങളുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കയറുകയും ഷബാബിനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. മെയ് 28ന് വൈകിട്ട് 4.30ന് ഇതേ കോളേജിലെ ദേര്‍ളക്കട്ട കാമ്പസില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണം. കേസിലെ മറ്റ് നാല് പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

  ബെംഗളൂരുവില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മലയാളി യുവാക്കളെ അജ്ഞാത സംഘം ആക്രമിച്ചു

  ബെംഗളൂരു-മൈസൂരു പാതയില്‍ മലപ്പുറം തിരുവാലി സ്വദേശികളായ രണ്ടു മലയാളി വിദ്യാര്‍ഥികളെ അജ്ഞാത  സംഘം  ആക്രമിച്ചതായി പരാതി. ബെംഗളൂരുവില്‍ പ്രൊഡക്ട് ഡിസൈനിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവാലി കിഴക്കേവീട്ടില്‍ മാത്യുവിന്റെ മകന്‍ ബരാക് മാത്യു (21), മൈസൂരു ബെന്നിമണ്ഡപത്തെ കോളേജിലെ രണ്ടാംവര്‍ഷ ഫാര്‍മസി വിദ്യാര്‍ഥി തിരുവാലി പത്തിരിയാല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്തിന്റെ മകന്‍ ആരോണ്‍ എബിന്‍ രഞ്ജിത്ത് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

  ഇക്കഴിഞ്ഞ 25-ന് വൈകീട്ട് ആറോടെയാണ് സംഭവം. ആരോണിന്റെ സഹോദരിയുടെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ കോളേജില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് മാണ്ഡ്യക്കു സമീപം ഇവര്‍ ആക്രമിക്കപ്പെട്ടത്. നിര്‍ത്തിയിട്ട ബൈക്ക് പെട്ടെന്ന് റോഡിനു കുറുകെയിട്ട് രണ്ടുപേര്‍ ഇവരെ സ്‌കൂട്ടറില്‍നിന്ന് വലിച്ചു താഴെയിട്ടു. ഇതേസമയംതന്നെ കുറച്ചുപേര്‍ റോഡിന്റെ പലഭാഗത്തുനിന്നുമെത്തി സംഘംചേര്‍ന്ന് മര്‍ദിച്ചുവെന്ന് ഇവര്‍ പറയുന്നു.

  Also Read-Murder Case | കാസര്‍ഗോഡ് ചീമേനി ജാനകി വധക്കേസില്‍ ഒന്നും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിഷ്യര്‍ അധ്യാപികയെ കൊന്നത് 2017ല്‍

  മര്‍ദനം തുടര്‍ന്ന ഇവര്‍ സ്‌കൂട്ടര്‍ ചവിട്ടി നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവരും സ്‌കൂട്ടറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. സ്‌ക്രൂഡ്രൈവറും ഇരുമ്പുകമ്പിയുമുപയോഗിച്ചുള്ള ആക്രമണത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇതു വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ പലയാവര്‍ത്തി അക്രമികള്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു.
  Published by:Anuraj GR
  First published: