പിതൃസഹോദരൻ പുഴയിലേക്ക് എറിഞ്ഞ ഒൻപതു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
news18india
Updated: August 29, 2018, 8:38 PM IST
news18india
Updated: August 29, 2018, 8:38 PM IST
മലപ്പുറം: പിതൃസഹോദരൻ പുഴയിലേക്കെറിഞ്ഞ ഒൻപതു വയസുകാരൻ ഷഹീന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിലങ്ങാടിക്കടുത്ത് നെച്ചിക്കുറ്റിക്കടവിൽ മുളങ്കൂട്ടത്തിൽ തടഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പതിമൂന്നാം തിയതി മുതലാണ് മേലാറ്റൂർ എടയാറ്റൂർ സ്വദേശി മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് ഷഹീനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പുഴയിൽ തള്ളിയെന്ന് പിതൃസഹോദരൻ മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു.
പ്രളയസമയത്ത് ആനക്കയം പാലത്തിൽ നിന്ന് കടലുണ്ടി പുഴയിലേക്ക് കുട്ടിയെ ജീവനോടെ എറിഞ്ഞെന്നായിരുന്നു പിതൃസഹോദരൻ മുഹമ്മദ് വെളിപ്പെടുത്തിയത്. കുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടു പോയതെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. മങ്കരത്തൊടി അബ്ദുള്‍സലീം-ഹസീന ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹീനെ ഓഗസ്റ്റ് 13 നാണ് കാണാതായത്. സ്കൂളിനു സമീപത്തുനിന്ന് ഷഹീന്റെ സൈക്കിളും ആനക്കയത്തുനിന്ന് ബാഗും നേരത്തെ കണ്ടുകിട്ടിയിരുന്നു.
ആദ്യഘട്ടത്തിൽ മുഹമ്മദിനൊപ്പം കുട്ടി ബൈക്കിൽ പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും പുഴയിൽ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു പൊലീസ് കസ്റ്റഡിയിലായ പിതൃസഹോദരൻ വെളിപ്പെടുത്തൽ നടത്തിയത്.

Loading...
Loading...