ഡെറാഡൂൺ: ലോക്ക്ഡൗണിനെ തുടർന്ന് ഹോസ്റ്റലിൽ കുടുങ്ങിയ ഒമ്പതു വയസുകാരനെ മുപ്പതുകാരനായ വാർഡൻ പീഡിപ്പിച്ചു. ഡെറാഡൂണിലെ ബോർഡിങ് സ്കൂളിലാണ് സംഭവം. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്ത ഇയാളെ അറസ്റ്റ് ചെയ്തു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഒമ്പതു വയസു വയസുകാരനായ കുട്ടിക്ക് വീട്ടിൽ പോകാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് ഹോസ്റ്റലിൽ കുടുങ്ങി പോകുകയായിരുന്നു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്താൻ ഉത്തർപ്രദേശിലുള്ള മാതാപിതാക്കൾക്കും കഴിഞ്ഞില്ല. ഒമ്പതു വയസുള്ള ഈ കുട്ടി മാത്രമായിരുന്നു ബോർഡിങ് സ്കൂളിൽ അവശേഷിച്ചത്. ഒരു മാസം മുമ്പാണ് കുട്ടി പീഡനത്തിന് ഇരയായത്.
ശനിയാഴ്ച മകനെ കൂട്ടി കൊണ്ടുപോകാൻ മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. മാതാപിതാക്കളോട് നടന്നതെല്ലാം കുട്ടി പറയുകയും വൈകുന്നേരത്തോടെ പരാതി നൽകുകയുമായിരുന്നു. നടന്ന സംഭവങ്ങളെക്കുറിച്ച് കുട്ടിയുടെ അമ്മ ട്വിറ്ററിൽ വിശദമാക്കുകയും ചെയ്തു.
ലോക്ക്ഡൗണിനെ തുടർന്ന് കുട്ടി ഹോസ്റ്റലിൽ തനിച്ചായിരുന്നെന്നും ചോദ്യം ചെയ്തതിനു ശേഷം വാർഡനെ അറസ്റ്റ് ചെയ്തതായും റായ്പുർ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.