HOME » NEWS » Crime » NINE YEAR OLD BURNS THE ACCUSED FELL IN LOVE WITH VICTIMS SISTER AND STAYED AT HOME AR TV DTP

ഒമ്പതുവയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; നടന്നത് നിരന്തര പീഡനം; പ്രതി സഹോദരിയെ പ്രണയിച്ചു വീട്ടിൽ താമസമാക്കിയയാൾ

21കാരനായ പ്രതി ക‍ഴിഞ്ഞ മാസമാണ്  തൈക്കൂടത്തെ വീട്ടിലെത്തുന്നത്. വിവാഹം കഴിക്കാതെ തന്നെ ഇവിടെ ഒരുമിച്ച് താമസിക്കാൻ പ്രിൻസും പീഡനമേറ്റ കുട്ടിയുടെ സഹോദരിയും തീരുമാനിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: January 18, 2021, 8:55 PM IST
ഒമ്പതുവയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; നടന്നത് നിരന്തര പീഡനം; പ്രതി സഹോദരിയെ പ്രണയിച്ചു വീട്ടിൽ താമസമാക്കിയയാൾ
Prince arrest
  • Share this:
കൊച്ചി: തൈക്കൂടത്ത് ഒമ്പതുവയസ്സുകാരന് ക്രൂരപീഡനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ കഴിഞ്ഞ കുറച്ചുകാലമായി നിരന്തരം പീഡനത്തിന് വിധേയമാക്കിയിരുന്നതായി വ്യക്തമായി. കുട്ടിയുടെ രണ്ടു കാലുകളും സഹോദരിയുടെ ഒപ്പം താമസിച്ചുവന്നയാൾ ചട്ടകവും തേപ്പു പെട്ടിയും കൊണ്ട് പൊള്ളിച്ചു. കടയിൽ പോകാൻ വൈകിയതിനായിരുന്നു ഉപദ്രവം. സംഭവത്തെത്തുടര്‍ന്ന് അങ്കമാലി സ്വദേശി പ്രിന്‍സിനെ മരട് പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി തൈക്കൂടം സ്വദേശിയായ ഒമ്പതുവയസ്സുകാരനാണ് സഹോദരീയുടെ ഒപ്പം കഴിയുകയായിരുന്നയാൾ ക്രൂര പീഡനത്തിനിരയായത്. പുതുവത്സര രാത്രിയിലാണ് പ്രിന്‍സ് ഭാര്യാസഹോദരനെ ക്രൂരമായി മര്‍ദിച്ചത്. വീടിനടുത്ത് നടന്ന പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തതിനായിരുന്നു മര്‍ദനം.

പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം പൈസ കാണാതായെന്ന് പറഞ്ഞ് തന്‍റെ കാലില്‍ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചുവെന്നും കുട്ടി പറഞ്ഞു. പലതവണ തടയാൻ ശ്രമിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. മുറിയിലേക്ക് വിളിച്ചു കയറ്റി കതക് അടച്ച ശേഷമാണ് കാലുകൾക്ക് പൊള്ളലേൽപ്പിച്ചത്. ആദ്യം ചട്ടകം പഴുപ്പിച്ചും പിന്നീട് തേപ്പുപെട്ടി ചൂടാക്കിയുമായിരുന്നു കാലിൽ വെച്ചത്. മറ്റൊരിക്കൽ കഴുത്തിൽ പിടിച്ച് മതിലിനോടു ചേർത്തു പിടിച്ച് പൊക്കി. ചിലപ്പോൾ ശരീരത്തിൽ സേഫ്റ്റി പിൻ കൊണ്ട് വരഞ്ഞിരുന്നതായും കുട്ടി പറഞ്ഞു. വീട്ടിൽ ആരോടും പരാതി പറയാൻ കഴിയാത്ത നിസ്സഹായ അവസ്ഥയായിരുന്നു.

ആരോടെങ്കിലും പറഞ്ഞാൽ ഇനിയും ഉപദ്രവിക്കും എന്നായിരുന്നു ഭീഷണി.  പക്ഷാഘാതം വന്ന് തളർന്നുകിടക്കുന്ന അച്ഛനും അച്ഛനെ പരിചരിക്കുന്ന അമ്മയ്ക്കും ഇയാളെ തടയാൻ കഴിഞ്ഞിരുന്നില്ല. പതിവായി പുറത്ത് കളിക്കാന്‍ വരുമായിരുന്ന കുട്ടിയെ ഏതാനും ദിവസം കാണാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോ‍ഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് അയല്‍വാസികളിലൊരാള്‍ കുട്ടിക്ക് പരിക്കേറ്റതിന്‍റെ ചിത്രമെടുത്ത് നാട്ടുകാരെ കാണിച്ചപ്പോ‍ഴാണ് സംഭവത്തിന്‍റെ ഗൗരവം പുറത്തറിയുന്നത്.ഇതെത്തുടര്‍ന്ന് മരട് പോലീസ് സ്ഥലത്തെത്തി  പ്രിന്‍സിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പരിക്കേറ്റ കുട്ടി ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ്. ആശുപത്രിയിലെത്തിച്ച്  ചികിത്സ നൽകിയ ശേഷം ആണ്  ബന്ധുക്കളുടെ വീട്ടിലേക്ക്  കുട്ടിയെ മാറ്റിയത്. ആരോഗ്യം വീണ്ടെടുക്കും വരെ ബന്ധുക്കളുടെ സംരക്ഷണത്തിലും ഉത്തരവാദിത്വത്തിലുമാകും കുട്ടി. കേസിൻ്റെ തീരുമാനം അറിഞ്ഞതിനു ശേഷമായിരിക്കും കുട്ടിയെ സ്വന്തം വീട്ടിലേക്ക് അയക്കുക .

Also Read- ഒമ്പതു വയസുകാരനോട് കൊടുംക്രൂരത; ചട്ടുകവും തേപ്പുപെട്ടിയും വച്ച് പൊള്ളിച്ച സഹോദരീ ഭർത്താവ് അറസ്റ്റിൽ

21കാരനായ പ്രിന്‍സ് ക‍ഴിഞ്ഞ മാസമാണ്  തൈക്കൂടത്തെ വീട്ടിലെത്തുന്നത്. വിവാഹം കഴിക്കാതെ തന്നെ ഇവിടെ ഒരുമിച്ച് താമസിക്കാൻ പ്രിൻസും പീഡനമേറ്റ കുട്ടിയുടെ സഹോദരിയും തീരുമാനിക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. അങ്കമാലി സ്വദേശിയായ ഇയാൾ നേരത്തെ ഇടുക്കിയിൽ ആയിരുന്നു. ഇയാൾക്കെതിരെെ  വേറെയും കേസുകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചുു വരികയാണ്. ഇതിനായി നേരത്തെെ താമസിച്ച ഇടുക്കിയിലും സ്വദേശമായ  അങ്കമാലിയിലും പൊലീസ്  അന്വേഷണം നടത്തുന്നുണ്ട്. ഇയാൾക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഗൃഹനാഥൻ ശരീരം തളർന്ന് കിടപ്പിലായതോടെ  വീടിൻറെ അരക്ഷിതാവസ്ഥ മുതലെടുത്താണ് പ്രിൻസ് ഇവിടെ കയറിക്കൂടിയത് എന്നാണ് നിഗമനം. പെൺകുട്ടിയുമായി പ്രണയത്തിലാകുകയും പിന്നീട് ഇയാൾ ഈ വീട്ടിലെ നിത്യസന്ദർശകനായി മാറുകയും ആയിരുന്നു.
Published by: Anuraj GR
First published: January 18, 2021, 8:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories