• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

അമ്മയുടെ കാമുകന്‍ 9 കാരിയായ മകളെ കത്തി കാട്ടി പീഡിപ്പിച്ചു

ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം കാമുകനുമൊത്ത് അവിഹിത ബന്ധത്തിലേര്‍പ്പെടുകയായിരുന്നു പതിവ്

news18
Updated: January 23, 2019, 5:41 PM IST
അമ്മയുടെ കാമുകന്‍ 9 കാരിയായ മകളെ കത്തി കാട്ടി പീഡിപ്പിച്ചു
rape case
news18
Updated: January 23, 2019, 5:41 PM IST
ചാവക്കാട്: അമ്മയുടെ കാമുകന്‍ 9 കാരിയായ മകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. കേസില്‍ കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അകലാട് കാട്ടിലെ പള്ളി കല്ലുവളപ്പില്‍ അലിയെയണ് (50) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അമ്മയുമായി രഹസ്യ ബന്ധത്തില്‍ ഏര്‍പെട്ടതിനു ശേഷം മകളെയും പീഡിപ്പിക്കുയായിരുന്നു പ്രതി. പിന്നീട് ഇരുവരെയും ഭീഷണി പെടുത്തി 15 പവന്‍ ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. അറസ്റ്റിലായ അലിയ്ക്ക് 2 ഭാര്യയും 5 മക്കളുമുണ്ട്.

Also Read: ഹിന്ദു സ്ത്രീയും മുസ്‌ലിം പുരുഷനും തമ്മിലുള്ള വിവാഹം നിയമപരമല്ല; പക്ഷേ കുട്ടിയ്ക്ക് നിയമാവകാശമുണ്ടെന്ന് സുപ്രീംകോടതി
Loading...
അലിയുമായി പ്രണയത്തിലായ സ്ത്രീ തന്റെ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം കാമുകനുമൊത്ത് അവിഹിത ബന്ധത്തിലേര്‍പ്പെടുകയായിരുന്നു പതിവ്. ഒമ്പതുവര്‍ഷമായി ഇതു തുടര്‍ന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ പുറത്തു നിന്നും പൂട്ടി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

Dont Miss: നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് കീഴടങ്ങി

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുട്ടിയേയും ഇയാള്‍ പീഡിപ്പിച്ചിരുന്ന വിവരം പുറത്തു വന്നത്. ഇതറിഞ്ഞിട്ടും പുറത്തുപറയാത്തതിന് കുട്ടിയുടെ അമ്മയ്‌ക്കെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചാവക്കാട് സിഐ ജി ഗോപകുമാര്‍ എസ്ഐ മാരായ കെജി ജയപ്രദീപ്, കെവി മാധവന്‍, എഎസ്‌ഐ അനില്‍മാത്യൂ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്‌റ് ചെയ്തത്.
First published: January 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍