HOME /NEWS /Crime / രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗം; ഇരയായത് 9 വയസുകാരി

രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗം; ഇരയായത് 9 വയസുകാരി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ന്യൂഡല്‍ഹി: നിര്‍ഭയ രാജ്യത്തിനു നല്‍കിയ ഞെട്ടല്‍ തലസ്ഥാനത്ത് അവസാനിക്കുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതാണ് ഇക്കുറി തലസ്ഥാന നഗരിയെ ഞെട്ടിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ രോഹിണിയിലുള്ള സമയപൂര്‍ ബദില്‍ലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

    ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ സമീപവാസി തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

    Also Read കുഞ്ഞിനെ ശ്രീജിത്ത് മൂന്നു തവണ ഭിത്തിയില്‍ അടിച്ചെന്ന് ഭാര്യയുടെ മൊഴി

    Also Read കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ അധ്യാപികയെ 2 മാസത്തിനുശേഷം കണ്ടെത്തി പൊലീസ്

    ശനിയാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി സ്വന്തം കുടിലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും കരഞ്ഞ് ഇറങ്ങി വന്ന പെണ്‍കുട്ടി വീട്ടിലെത്തിയ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പ്രതിയായ 28കാരന്‍ ഒളിവില്‍ പോയി.

    First published:

    Tags: Crime news, Delhi police, Delhi rape, ഡൽഹി കൂട്ടബലാത്സംഗം, ബലാത്സംഗ കേസ്