നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ

  വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ

  വിഴിഞ്ഞം കോട്ടപ്പുറം മരിയന്‍ നഗര്‍കോളനിയില്‍ സുജന്‍ (19) എന്നയാളെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മരിയന്‍ നഗര്‍കോളനിയില്‍ സുജന്‍ (19) എന്നയാളെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

   ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴക്കൂട്ടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം യുവതിയിൽ നിന്ന് സുജൻ അകന്നു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കായി അന്വേഷണം തുടങ്ങിയെങ്കിലും ഒരു വിവരവും ലഭിക്കാത്തത് പൊലീസിനെ തുടക്കത്തിൽ വലച്ചു.

   എന്നാൽ കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മീഷണര്‍ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂന്തുറയിലെ ബന്ധു വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്‌.ഒ ബിജു.യു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്, അന്‍സില്‍, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

   Also Read-ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതിയെ നോക്കി പാട്ട് പാടി കമന്‍റേറ്റർ; സമൂഹമാധ്യമങ്ങളിൽ വിമർശനം

   കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തിൽ പാലാ പൂവക്കുളത്തുനിന്ന് മണ്ണാർക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മ രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. മദ്യപാനത്തിനൊപ്പം ഭർത്താവിന്‍റെ പാൻപരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താൻ കാമുകനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് വീഡിയോ കോൺഫറൻസിങ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചു.

   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടമ്മ ഒളിച്ചോടിയത്. മൂൻകൂട്ടി പദ്ധതിയിട്ടപ്രകാരമാണ് വീട്ടമ്മ കടന്നുകളഞ്ഞത്. പുലർച്ചെ നാലുമണി വരെ ഭർത്താവിനൊപ്പം കിടന്ന് ഉറങ്ങിയ വീട്ടമ്മ, ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു. വീടിന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം വാഹനത്തിൽ കയറി ഷൊർണൂരിലേക്ക് പോയി. കാമുകനുമായുള്ള ഫോൺ വഴിയുള്ള അടുപ്പം കണ്ടുപിടിച്ച ഭർത്താവ്, വീട്ടമ്മയിൽനിന്ന് ഫോൺ പിടിച്ചു വാങ്ങുകയും സിം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു. ഇതുകാരണം ഭർത്താവിന്‍റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മ നാടുവിട്ടത്.


   ഭാര്യയെ കാണാതായതോടെ യുവാവ് രാമപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമായി നടന്നു വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോൺ ഷൊർണൂരിലും പട്ടാമ്പിയിലും ഉള്ളതായി കണ്ടെത്തി. പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം കോടതിയിൽ വിളിച്ച് നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഇരുവരും രാമപുരം പൊലീസ് സ്റ്റേഷനിലെത്തി.

   വീട്ടിൽ നിന്ന് ഒളിച്ചോടിയ ദിവസം തന്നെ വഴിയരികിലുള്ള ഒരു ക്ഷേത്രത്തിൽവെച്ച് തങ്ങൾ വിവാഹിതരായതായും, ഇനി ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ഭർത്താവിന്‍റെ പാൻ പരാഗ് ഉപയോഗം സഹിക്കാനാകാതെ വന്നതോടെയാണ്, സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി.

   യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ്, പിന്നീട് വീഡിയോ കോൺഫറൻസിലൂടെ പാലാ കോടതിക്കു മുമ്പാകെ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി അറിയിച്ചതോടെ കോടതി അതിന് അനുമതി നൽകി. ഇതോടെ സ്റ്റേഷനിലെത്തിയ ഭർത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

   Published by:Anuraj GR
   First published:
   )}