• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിപാ വൈറസ് ബാധിക്കുന്നത് ബ്രോയിലര്‍ കോഴികളിലൂടെ: വ്യാജസന്ദേശം പരത്തിയ യുവാവിനെതിരെ കേസ്


Updated: May 29, 2018, 8:00 PM IST
നിപാ വൈറസ് ബാധിക്കുന്നത് ബ്രോയിലര്‍ കോഴികളിലൂടെ: വ്യാജസന്ദേശം പരത്തിയ യുവാവിനെതിരെ കേസ്
(പ്രതീകാത്മക ചിത്രം)

Updated: May 29, 2018, 8:00 PM IST
കണ്ണൂര്‍: നിപാ വൈറസ് ബാധിക്കുന്നത് ബ്രോയിലര്‍ കോഴികളിലൂടെയാണെന്ന തരത്തില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം. സുനില്‍കുമാറിനെതിരെ(28) കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്.

വവ്വാലുകളില്‍ വൈറസ് കണ്ടെത്താനായില്ലെന്നും എന്നാല്‍ കോഴിക്കോട് നിന്നും എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ കണ്ടെത്തിയെന്നും പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ.ആനന്ദ് ബസു അറിയിച്ചതായുള്ള വാട്‌സാപ്പ് സന്ദേശമാണ് ഇയാള്‍ പ്രചരിപ്പിച്ചത്.

കൂടുതല്‍ പഠനം തുടരുകയാണെന്നും ഇറച്ചിക്കോഴികളുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും പറയുന്ന സന്ദേശം, 'ഷെയര്‍ ചെയ്യൂ ജീവന്‍ രക്ഷിക്കൂ' എന്ന ആഹ്വാനത്തോടെയാണ് അവസാനിക്കുന്നത്.

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ പത്രക്കുറിപ്പെന്ന വ്യാജേന മറ്റൊരു സന്ദേശവും പ്രചരിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍നിന്നുവരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ഉള്ളതായി ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞുവെന്നും ഇനിയൊരു അറിയുപ്പുണ്ടാകുന്നതുവരെ കോഴി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുവെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
First published: May 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...