ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ നാളെ രാവിലെ നടപ്പാക്കും. പ്രതിയായ മുകേഷ് സിങ് സമർപ്പിച്ച ഹർജി ഇന്ന് പട്യാല ഹൌസ് കോടതി തള്ളിയതോടെയാണിത്. വധശിക്ഷ റദ്ദാക്കണമെന്ന ഹർജി അഡീഷണൽ സെഷൻസ് ജഡ്ജി ധർമ്മേന്ദ്ര റാണയാണ് തള്ളിയത്. നേരത്തെ അക്ഷയ് സിങ്, പവൻ ഗുപ്ത എന്നിവർ സമർപ്പിച്ച രണ്ടാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളിയിരുന്നു.
നിയമപരമായ അവകാശങ്ങൾ പരമാവധി ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാൻ പ്രതികൾക്ക് കഴിഞ്ഞു. ഈ ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. ഇതിന്റെ ഭാഗമായാണ് മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹർജി നൽകിയത്. ഇതുകൂടാതെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിങിന്റെ ഭാര്യ ഔറംഗാബാദ് കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.