• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിര്‍ഭയ കേസില്‍ പുനപരിശോധനയില്ല; വധശിക്ഷ ശരിവച്ച് സുപ്രീം കോടതി


Updated: July 9, 2018, 3:07 PM IST
നിര്‍ഭയ കേസില്‍ പുനപരിശോധനയില്ല; വധശിക്ഷ ശരിവച്ച് സുപ്രീം കോടതി

Updated: July 9, 2018, 3:07 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയാ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി.

ശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നിര്‍ഭയയുടെ മാതാപിതാക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

നാലുപ്രതികളില്‍ മൂന്നുപേരായ മുകേഷ്, പവന്‍ ഗുപ്ത, വിനയ് മിശ്ര എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. നാലുപ്രതികള്‍ക്കും വധശിക്ഷ നല്‍കിയ ഹൈക്കോടതി നേരത്തെ സുപ്രീം കോടതി ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികള്‍ പുനപരിശോധനാ ഹര്‍ജിയുമായി രംഗത്തെത്തിയത്.

2012 ഡിസംബര്‍ 16-നാണ് രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. ആറുപ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ മുഖ്യപ്രതിയായിരുന്നു ബസ് ഡ്രൈവര്‍ രാംസിങ് വിചാരണയ്ക്കിടെ ജയിലില്‍ ആത്മഹത്യചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ റ്റൊരു പ്രതിയെ ജൂവനൈല്‍ കോടതിയാണ് വിചാരണ ചെയ്തത്.
First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍