കൊച്ചി: നമ്പർ 18 ഹോട്ടൽ (No. 18 Hotel) കേന്ദ്രീകരിച്ച് നടന്ന പോക്സോ (Pocso) കേസിൽ ഹോട്ടലുടമ റോയ് വയലാട്ടിന്റെ സുഹൃത്ത് സൈജു തങ്കച്ചനെ അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതി കെട്ടിചമച്ചതെന്ന് ആരോപണ വിധേയായ യുവതിയും രംഗത്ത്. കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ കേന്ദ്രികരിച്ച് പ്രായപൂർത്തിയാവാത്ത പെൺക്കുട്ടികളെ ഉൾപ്പെടെ പീഡീപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് റോയി വയലാട്ടിനെതിരേ ഫോർട്ട്കൊച്ചി പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.
സൈജു തങ്കച്ചൻ, അഞ്ജലി എന്നിവരും കേസിൽ പ്രതികളാണ്. 2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വലയാറ്റ് ഉൾപ്പെട്ട പോക്സോ കേസിൽ 2 പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് റോയിയുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ സൈജു തങ്കച്ചനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. സൈജുവും റോയിയുടെ സഹായിയുമായ അഞ്ജലി റിമ ദേവും ചേർന്നാണ് യുവതികളെ നമ്പർ 18 ൽ എത്തിച്ചതെന്നാണ് മൊഴി.
Also Read-
കേസ് കെട്ടിച്ചമച്ചത്; മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാട്ട്
ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. മോഡലുകൾ കാർ അപകടത്തിൽ മരിച്ച കേസിൽ സൈജുവിന്റെ ഫോൺ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഈ ഫോണിൽ നിന്ന് അഞ്ജലി ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങളും കിട്ടിയിരുന്നു. നമ്പർ 18 ൽ നടന്ന പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ് അഞ്ജലിയെന്നാണ് നിഗമനം.
എന്നാൽ പോക്സോ കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് കോഴിക്കോട് സ്വദേശിനിയായ അഞ്ജലി ആരോപിച്ചു. വട്ടിപ്പലിശയ്ക്ക് പണം നൽകുന്ന സ്ത്രീയും കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അഞ്ജലി റീമ ദേവ് പറയുന്നു. കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിക്കുകയാണ് ഈ വീഡിയോയിലുടെ അഞ്ജലി റീമ ദേവ്.
Also Read-
മോഡലുകളുടെ അപകടമരണ കേസിലെ പ്രതികൾക്കെതിരെ പോക്സോ കേസ്; അമ്മയേയും മകളെയും ലൈംഗികമായി ഉപദ്രവിച്ചു
വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന സ്ത്രീയും കൂട്ടാളികളും തന്റെ ജീവിതം വച്ചാണ് കളിക്കുന്നത്. ഇവരുടെ കയ്യിൽ നിന്നും താൻ പണം പലിശയ്ക്ക് വാങ്ങിയിരുന്നു. ഇവരുടെ പല കാര്യങ്ങളും താൻ പുറത്ത് പറയുമെന്ന ഭയം കൊണ്ടാണ് തനിക്കെതിരെ ആരോപണവുമായി രംഗത്ത് വരുന്നത്. തനിക്കൊപ്പം ജോലി ചെയ്യുന്ന ആർക്കും ഇത്തരം ആക്ഷേപം ഉണ്ടാകില്ല. തെറ്റ് ചെയ്തില്ലെന്ന ഉറപ്പ് തനിക്കുണ്ടെന്നും നിരപരാധിത്വം തെളിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും അഞ്ജലി ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
പോക്സോ കേസിൽ റോയ് വയലാട്ട് ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസിൽ കൂടുതൽ യുവതികൾ റോയിക്കെതിരെ രംഗത്തുവരുമെന്നാണ് സൂചന. അതേസമയം മോഡലുകളുടെ മരണത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. ഈ കേസിലും സൈജു ഉൾപ്പെടെയുള്ളവർ പ്രതികളാണ്
നവംബർ ഒന്നിന് രാത്രിയാണ് നമ്പർ 18 ഹോട്ടലിലെ പാർട്ടിക്ക് ശേഷം മടങ്ങുകയായിരുന്ന മോഡലുകൾ സഞ്ചരിച്ച കാർ പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറിയത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടരുന്നതിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.