• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO | കേസ് കെട്ടിച്ചമച്ചത്; മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാട്ട്

POCSO | കേസ് കെട്ടിച്ചമച്ചത്; മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാട്ട്

പരാതിക്കാർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഹർജിയിൽ പറയുന്നത്.

  • Share this:
കൊച്ചി: പോക്സോ കേസിൽ(POCSO Case) പ്രതിയായ ഫോർട്ട് കൊച്ചി No. 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്  ഹൈക്കോടതിയിൽ(High Court) മുൻകൂർ ജാമ്യഹർജി(Anticipatory Bail) നൽകി. ഹർജി ഈ മാസം 16 ന് പരിഗണിക്കും. തന്നോട് ശത്രുതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിന് പിറകിലുണ്ടെന്നും റോയ് അടക്കമുള്ളവർ ഹർജിയിൽ പറയുന്നു. ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

പരാതിക്കാർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. അതേസമയം പ്രതികളുടെ സഹായി അ‌ഞ്ജലിയാണ് തങ്ങളെ  ഹോട്ടലിലേക്ക് എത്തിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

മോഡലുകളുടെ അപകടമരണ കേസിലെ പ്രതികളായ  കൊച്ചിയിലെ  18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസമാണ്  പോക്സോ കേസ് കേസെടുത്തത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി . ഷൈജുവിൻ്റെ സുഹൃത്തായ  മറ്റൊരു യുവതിയും കേസില്‍ പ്രതിയാണ്
കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നന്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി.

Also Read-POCSO| മോഡലുകളുടെ അപകടമരണ കേസിലെ പ്രതികൾക്കെതിരെ പോക്‌സോ കേസ്; അമ്മയേയും മകളെയും ലൈംഗികമായി ഉപദ്രവിച്ചു

രാത്രി പത്ത് മണിക്ക് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ ഷൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്.

Also Read-Ambalamukku Murder | ഓൺലൈൻ ട്രേഡർ, MBA ബിരുദം; തലസ്ഥാനത്ത് ജോലിക്ക് നിന്നത് ചായക്കടയിൽ; കൊടുംകുറ്റവാളി രാജേന്ദ്രനെ കുറിച്ച് അറിയാം

ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത്. ഭയം കൊണ്ടാണ് പരാതി നല്കാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്‌.  കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ മെട്രോ സിഐ അനന്തലാല്‍ ആകും കേസ് അന്വേഷിക്കുക.
Published by:Jayesh Krishnan
First published: