ഇന്റർഫേസ് /വാർത്ത /Crime / Kerala Gold Smuggling| ക്ലീന്‍ ചിറ്റില്ല; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവ് തേടി കസ്റ്റംസ്

Kerala Gold Smuggling| ക്ലീന്‍ ചിറ്റില്ല; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവ് തേടി കസ്റ്റംസ്

എം ശിവശങ്കർ

എം ശിവശങ്കർ

സ്വപ്‌നയുടെ ഭര്‍ത്താവിന് ഫ്‌ളാറ്റില്‍ മുറിയെടുത്ത് നല്‍കിയതിന് പിന്നില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

  • Share this:

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവ് തേടി കസ്റ്റംസ്. ഇതുവരെയും ശിവശങ്കറിനെതിരെ കാര്യമായ തെളിവ് കണ്ടെത്താന്‍ കസ്റ്റംസിനായിട്ടില്ല. സ്വപ്‌നയുടെ ഭര്‍ത്താവിന് ഫ്‌ളാറ്റില്‍ മുറി എടുത്ത് നല്‍കിയത് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എം ശിവശങ്കറിനെ 9 മണിക്കൂറാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ഫോണ്‍ സംഭാഷണം കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങള്‍ എറെയും. സൗഹ്യദത്തിന്റെ പേരിലാണ് സ്വപ്‌നയും സരിത്തുമായി ഇടപെട്ടതെന്നാണ് ശിവശങ്കര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇവരുമായി ശിവശങ്കര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ അസ്വഭാവികതയില്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

എന്നാല്‍ സ്വപ്‌നയുടെ ഭര്‍ത്താവിന് ഫ്‌ളാറ്റില്‍ മുറിയെടുത്ത് നല്‍കിയതിന് പിന്നില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന എന്‍ഐഎ കസ്റ്റഡിയിലാണ്. എന്‍ഐഎയുടെ കസ്റ്റഡി കഴിഞ്ഞാല്‍ സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വപ്‌നയില്‍ നിന്നും ലഭിയ്ക്കുന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാകും ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

First published:

Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, M sivasankar