നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഷുഹൈബ് വധം; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷൻ ബഞ്ച്

  ഷുഹൈബ് വധം; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷൻ ബഞ്ച്

  സി.ബി.ഐ അന്വേഷിക്കണമെന്ന സിംഗിൽ ബഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചാണ് കേസ് വാദിച്ചത്.

  ഷുഹൈബ്

  ഷുഹൈബ്

  • News18
  • Last Updated :
  • Share this:
   കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. സംസ്ഥാന പൊലീസ് കാര്യക്ഷമമായാണ് അന്വേഷണം നടത്തുന്നതെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

   ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കമാല്‍ പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചാണ് കേസ് വാദിച്ചത്.

   സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി വേഗത്തിലുള്ളതായിരുന്നെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി.കൊലപാതകം നടന്ന് 23 ദിവസത്തിനുള്ളിലാണ് കേസ് സി.ബി.ഐക്ക് വിടാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. കേസ് ഡയറികളോ രേഖകളോ പരിശോധിച്ചിട്ടില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കി കിട്ടാനടക്കം ഹര്‍ജിക്കാരന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

   അതേസമയം  സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് പ്രതികരിച്ചു. സി ബി ഐ അന്വേഷണത്തെ സർക്കാർ ഭയക്കുകയാണ്. അതു കൊണ്ടാണ് കോടികൾ  ചെലവഴിച്ച് വക്കീലിനെ വച്ച്  കേസ് വാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

   Also Read ഷുഹൈബ് കൊലക്കേസ്: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍

   First published: