നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Kochi Models കൊച്ചിയിൽ മോഡലുകളുടെ അപകടമരണം; നമ്പർ 18 ഹോട്ടലുടമയും അഞ്ചു ജീവനക്കാരും അറസ്റ്റിൽ

  Kochi Models കൊച്ചിയിൽ മോഡലുകളുടെ അപകടമരണം; നമ്പർ 18 ഹോട്ടലുടമയും അഞ്ചു ജീവനക്കാരും അറസ്റ്റിൽ

  തെളിവ് നശിപ്പിച്ച വകുപ്പ് ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

  ഹോട്ടൽ ഉടമ റോയ്

  ഹോട്ടൽ ഉടമ റോയ്

  • Share this:
   കൊച്ചി: പാലാരിവട്ടത്ത് മുൻ മിസ് കേരള ഉൾപ്പടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടും അഞ്ച് ജീവനക്കാരും അറസ്റ്റിലായി. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ച വകുപ്പ് ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ജീവനക്കാരെയും പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ റോയ് വയലാട്ട് ഹാജരാക്കിയ ഡിവിആറിൽ കൃത്രിമത്വം കാണിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായാണ് പൊലീസ് കണ്ടെത്തിയത്.

   മുൻ മിസ് കേരള അടക്കമുള്ള മോഡലുകളുടെ കാറപകട മരണത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് രാവിലെ വ്യക്തമാക്കിയിരുന്നു. കേസിൽ ചാർജ് ഷീറ്റ് ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ രാവിലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച അൻസി കബീറിന്‍റെ കുടുംബം പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

   ഏറെ ദുരൂഹതകളും ചോദ്യങ്ങളും ഉയർന്ന കാറപകടം അമിതവേഗത കൊണ്ടു മാത്രം സംഭവിച്ചതാണെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിയത്. അപകടം സംബന്ധിച്ച നിർണായകമായ ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകൾക്കും ശേഷമാണ് സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞത്. മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. കാണാതായ ഡിവിആറുകളുമായാണ് റോയ് ഹാജരായത്. എന്നാൽ ഈ ഡിവിആർ തെളിവ് നശിപ്പിച്ചതാണെന്ന് പീന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ആവശ്യമെങ്കിൽ റോയിയെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.

   Also Read- മോഡലുകളുടെ കാർ പിന്തുടർന്നത് എന്തിന്? ദുരൂഹത മാറ്റണമെന്ന് അൻസിയുടെ കുടുംബം

   ഹോട്ടൽ ഉടമ റോയ് വയലാട്ടിന് മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. നേരത്തെ രണ്ടു തവണ വിളിച്ചിട്ടും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ചതിനെ തുടർന്ന് വീണ്ടും ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകുകയായിരുന്നു. മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിലെ സിസി ടിവി ദൃശ്യം റോയിയുടെ നിർദ്ദേശപ്രകാരം മാറ്റി എന്നായിരുന്നു ജീവനക്കാരുടെ മൊഴി. റോയിയുടെ വീട്ടിലും നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു.

   'അപകടത്തിൽ മരിച്ച മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു ജോർജ് ഉണ്ടായിരുന്നോ'? അന്വേഷിക്കണമെന്ന് കോൺഗ്രസ്

   കൊച്ചി: അപകടത്തിൽ മരിച്ച മുൻ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു ജോർജ് പങ്കെടുത്തിരുന്നോയെന്ന കാര്യം അന്വേഷിക്കണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. കോൺഗ്രസ് നടത്തിയ ഇന്ധവില സമരത്തിൽ നടൻ ജോജു ജോർജ് നടത്തിയ ഇടപെടൽ ആസൂത്രിതമാണോയെന്ന് സംശയിക്കുന്നതായും മുഹമ്മദ് ഷിയാസ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

   കോൺഗ്രസിന്‍റെ ഇന്ധന സമരത്തിനെതിരെ നടൻ ജോജു ജോർജ് രംഗത്തുവന്ന അതേ ദിവസം തന്നെയാണ് മുൻ മിസ് കേരള അൻസി കബീർ ഉൾപ്പടെ മൂന്നു പേർ അപകടത്തിൽ മരിച്ചത്. ആ സംഭവത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജോജു ജോർജ് സമരത്തിൽ ഇടപെട്ട് വിവാദമുണ്ടാക്കിയതെന്നും ഡിസിസി അധ്യക്ഷൻ ആരോപിക്കുന്നു. അൻസി കബീർ ഉൾപ്പടെ പങ്കെടുത്ത ഡിജെ പാർട്ടിയിൽ ജോജു ജോർജ് പങ്കെടുത്തിരുന്നോയെന്ന് പരിശോധിക്കണം. അല്ലെങ്കിൽ പാർട്ടിയിൽ പങ്കെടുത്ത മറ്റ് ഏതെങ്കിലും പ്രമുഖർക്ക് വേണ്ടി ശ്രദ്ധ തിരിച്ചുവിടാനാണ് ജോജു ശ്രമിച്ചതെന്ന കാര്യവും അന്വേഷിക്കണം. ഡിജെ പാർട്ടിയെ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിൽ അലംഭാവമുണ്ടെന്നും ഇത് സംശയകരമാണെന്നും മുഹമ്മദ് ഷിയാസ് ആരോപിക്കുന്നു.
   Published by:Anuraj GR
   First published: