HOME » NEWS » Crime » NOIDA MAN ARRESTED FOR STEALING HIS OWN CAR WITH DUPLICATE KEYS AFTER SELLING IT

ഓൺലൈൻ വഴി വിറ്റശേഷം ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് സ്വന്തം കാർ മോഷ്ടിച്ചു: തട്ടിപ്പു വീരൻ പിടിയിൽ

കാറിൽ ജിപിഎസ് ട്രാക്കിംഗ് ഡിവൈസ് ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇതുപയോഗിച്ച് ഇയാൾ വാഹനം വാങ്ങിയ ആളുടെ ചലനങ്ങൾ കൃത്യമായി പിന്തുടരും എന്നിട്ട് അവസരം ലഭിക്കുമ്പോള്‍ ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് കാർ മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു പതിവ്.

News18 Malayalam | news18-malayalam
Updated: October 30, 2020, 12:42 PM IST
ഓൺലൈൻ വഴി വിറ്റശേഷം ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് സ്വന്തം കാർ മോഷ്ടിച്ചു: തട്ടിപ്പു വീരൻ പിടിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
നോയിഡ: ഓൺലൈൻ വഴി കാർ വിറ്റ് പണവും കൈപ്പറ്റിയ ശേഷം ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ. നോയിഡ സ്വദേശിയായ മനോത്തം ത്യാഗി എന്ന 28കാരനാണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ചിലാണ് തട്ടിപ്പിനാസ്പദമായ സംഭവം നടന്നത്.

Also Read-അലാവുദ്ദീന്റെ 'അത്ഭുതവിളക്കി'ന് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഡോക്ടർ നൽകിയത് രണ്ടര കോടി; പിന്നാലെ അറസ്റ്റ്

ജൈറ്റ് യാദവ് എന്നയാൾ ഒരു ഓൺലൈൻ സൈറ്റ് വഴി മാരുതി സ്വിഫ്റ്റ് കാറിന്‍റെ പരസ്യം കണ്ടു. ഇത് വഴിയാണ് മനോത്ത് ത്യാഗിയുമായി ബന്ധപ്പെടുന്നത്. 2.60 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ചെയ്തു. വില്‍പ്പന നടക്കുമ്പോൾ വാഹനത്തിന്‍റെ യഥാർത്ഥ രജിസ്ട്രേഷൻ പേപ്പറുകളും ഒരു കീയും ത്യാഗി കൈമാറിയിരുന്നില്ല. അധികം താമസിയാതെ തന്നെ എത്തിച്ചു നൽകാമെന്നായിരുന്നു അറിയിച്ചത്.

Also Read-M Sivasankar| അറസ്റ്റിന് പിറകെ 'ഐ ഫോണ്‍' കുരുക്കും: യൂണിടാക് നൽകിയ ഫോണുകളിൽ ഒന്ന് ശിവശങ്കറിന്റെ കൈയില്‍

വാക്ക് വിശ്വസിച്ച യാദവ്, 2.10 ലക്ഷം രൂപ നൽകി വാഹനം കൈപ്പറ്റി. ബാക്കി തുക പേപ്പറുകൾ കൈമാറുമ്പോൾ നൽകാമെന്നും അറിയിച്ചു. ഇടപാട് ഉറപ്പിച്ച് രണ്ട് പേരും മടങ്ങി. എന്നാൽ തൊട്ടടുത്ത ദിവസം യാദവ് ഓഫീസിന് മുന്നില്‍ പാർക്ക് ചെയ്ത വാഹനം മോഷണം പോവുകയായിരുന്നു. പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.



അന്വേഷണത്തിൽ മനോത്തം ത്യാഗി വിൽപ്പന നടത്തിയ തന്‍റെ കാറിൽ ജിപിഎസ് ട്രാക്കിംഗ് ഡിവൈസ് ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇതുപയോഗിച്ച് ഇയാൾ വാഹനം വാങ്ങിയ ആളുടെ ചലനങ്ങൾ കൃത്യമായി പിന്തുടരും എന്നിട്ട് അവസരം ലഭിക്കുമ്പോള്‍ ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് കാർ മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഇതിനു മുമ്പും ഇയാൾ ഇത്തരത്തിൽ പലരെയും പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
Published by: Asha Sulfiker
First published: October 30, 2020, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories