• HOME
  • »
  • NEWS
  • »
  • crime
  • »
  • Case| നഗ്നചിത്രം കാട്ടി സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്

Case| നഗ്നചിത്രം കാട്ടി സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്

തൃശൂർ വലപ്പാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തൃശൂർ: നഗ്ന ചിത്രം (Nude Photos) കാട്ടി സ്ത്രീയെ ഭീഷണിപ്പെടുത്തിയതിന് (blackmail)  മന്ത്രിയുടെ ഗൺമാനെതിരെ (gunman)  ജാമ്യമില്ലാ കേസ്. മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാൻ സുജിത്തിനെതിരെയാണ് (Sujith) കേസെടുത്തിരിക്കുന്നത്. തൃശൂർ വലപ്പാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതല.

    കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം; കൊല്ലത്ത് തപാല്‍ വഴി പാഴ്‌സലായി എത്തിയത് 220 ഗ്രാം കഞ്ചാവ്

    കൊല്ലത്ത് തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി. കൊല്ലം പട്ടത്താനത്തെ പോസ്റ്റ് ഓഫീസിലാണ് പാഴ്‌സലായി കഞ്ചാവ് എത്തിയത്. പാഴ്‌സലുകള്‍ തരംതിരിക്കുമ്പോഴാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. പൊട്ടിയ നിലയിലായിരുന്നു കവര്‍. കവറില്‍ തേയില തരി പോലെ കണ്ടപ്പോള്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്.

    പൊതിയില്‍ കഞ്ചാവാണെന്ന് മനസിലായ ഉടന്‍തന്നെ പോസ്റ്റ്മാസ്റ്റര്‍ എക്‌സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. 220 ഗ്രാം തൂക്കമുള്ള കഞ്ചാവ് ഇന്‍ഡോറില്‍ നിന്നുമാണ് എത്തിയത്. പോസ്റ്റ് ഓഫീസ് വഴി ആദ്യമായിട്ടാണ് ഇങ്ങനെ കഞ്ചാവ് എത്തുന്നതെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.

    Also Read- Say no to Bribe | പാസ്പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപ കൈക്കൂലി; എഎസ്ഐ വിജിലന്‍സ് പിടിയില്‍

    പോസ്റ്റില്‍ വിലാസം തെറ്റിച്ചാണ് കൊടുത്തിരുന്നത്. എന്നാല്‍ കവറിന് പുറത്തുണ്ടായിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ റിജി ജേക്കബ് എന്നയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. റിജിയെ ചോദ്യംചെയ്തതില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള സുഹൃത്ത് അയച്ചതാണെന്നും പിടിക്കപ്പെടാതിരിക്കാന്‍ മേല്‍വിലാസം തെറ്റായി രേഖപ്പെടുത്തി ഫോണ്‍ നമ്പര്‍ നകിയതാണെന്നും കണ്ടെത്തി.

    Also Read-Attack | പരാതി നല്‍കിയതില്‍ പക; യുവാവ് ഗുണ്ടകളുമായെത്തി ഭാര്യവീടും ബന്ധുവിന്റെ വീടും അടിച്ചുതകര്‍ത്തു

    കൊല്ലം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പാഴ്‌സല്‍ പൊട്ടിച്ച് പരിശോധിച്ച് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.

    Also Read-Abduction | ഒരു കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട കാമുകിയ്ക്ക് കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ച 56കാരന്‍ അറസ്റ്റില്‍

    നേരത്തേയും തപാല്‍ വഴി കഞ്ചാവ് പാഴ്‌സലായി റിജി ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു.
    Published by:Rajesh V
    First published: