അഞ്ചലിൽ ഉത്രയെന്ന യുവതിയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് വിഷപ്പാമ്പിനെ ഉപയോഗിച്ചെന്ന വാർത്ത അത്യപൂർവമായ കൊലപാതക ശൈലിയെന്ന വിലയിരുത്തലിലാണ് കേരള പൊലീസ്. ഇക്കാര്യം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ ഇത് ആദ്യത്തേതല്ല.
ഗണപത്റാവുവും ഭാര്യയും പാമ്പുകടിയേറ്റു മരിച്ചത് സാധാരണ മരണമായാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്.പിന്നീട് സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതേത്തുടർന്നാണ് മകൻ നിർഭയ് പിടിയിലായത്.
പാമ്പ് പിടിത്തക്കാരനായ സന്ദീപ് ബെല്ഖെഡെയുടെ സഹായത്തോടെയാണ് കൊല ആസൂത്രണം ചെയ്തത്. സന്ദീപ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന് വൃദ്ധദമ്പതികളെ കടിപ്പിച്ചുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. പ്രതിഫലമായി നിര്‍ഭയ അഞ്ചുലക്ഷം രൂപ സന്ദീപിനും കൂട്ടുപ്രതികളായ പ്രകാശ് ഇന്‍ഗോള്‍, കമല്‍ ബദേല്‍ എന്നിവര്‍ക്കും നല്കിയെന്നു പൊലീസ് കണ്ടെത്തി.
പാമ്പ് കടിയേറ്റാണു ദമ്പതികള്‍ മരിച്ചതെന്ന പൊലീസിന്റെ വാദം രാസപരിശോധനയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒരു വർഷത്തിനു ശേഷം എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടത്. ദമ്പതികളെ പാമ്പ് കടിച്ചുവെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയെങ്കിലും അതു ആരെങ്കിലും ചെയ്യിച്ചതാണെന്ന് പൂര്‍ണമായി തെളിയിക്കാനായില്ല.
ഗണപത് റാവുവിന്റെ ഡ്രൈവര്‍ സുരേഷ് നായ്ക്കാണ് മരണത്തെക്കുറിച്ചു പരാതി നല്‍കിയിരുന്നത്. എന്നാല്‍ വിചാരണയുടെ ഘട്ടത്തില്‍ ഇയാള്‍ കൂറുമാറി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.