• HOME
  • »
  • NEWS
  • »
  • crime
  • »
  • അഞ്ഞൂറോളം മോഷണക്കേസുകള്‍, സാക്ഷികളെയും പൊലീസിനെയും ആക്രമിക്കൽ; കുപ്രസിദ്ധ കുറ്റവാളി 'കാമാക്ഷി എസ് ഐ' കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

അഞ്ഞൂറോളം മോഷണക്കേസുകള്‍, സാക്ഷികളെയും പൊലീസിനെയും ആക്രമിക്കൽ; കുപ്രസിദ്ധ കുറ്റവാളി 'കാമാക്ഷി എസ് ഐ' കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയാണ് ഇയാളുടെ പതിവ്. പുറത്തിറങ്ങിയാൽ സാക്ഷി പറഞ്ഞവരെ ആക്രമിക്കും

  • Share this:

    കട്ടപ്പന: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ് ഐയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.

    നിരവധി തവണ സാക്ഷികളെയും പൊലീസിനെയും ആക്രമിച്ച കേസിലെ പ്രതിയാണ് കാമാക്ഷി ബിജു എന്ന കാമാക്ഷി എസ് ഐ. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബുള്ളറ്റ് മോഷണം നടത്തിയ കേസിൽ ജയിലിൽ കഴിഞ്ഞു വരവേയാണ് കാപ്പ ചുമത്തിയത്.

    മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയാണ് ഇയാളുടെ പതിവ്. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവിതത്തിനും ഭീഷണിയായി മാറിയ ബിജുവിനെതിരെ സാക്ഷി പറയാൻ ആളുകൾക്ക് മടിയായിരുന്നു. എന്തെങ്കിലും രീതിയിൽ ആളുകൾ സാക്ഷി പറഞ്ഞാൽ അവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും എന്നുള്ളതുകൊണ്ടാണ് ആളുകൾ ഇയാൾക്കെതിരെ സാക്ഷി പറയാൻ ഭയപ്പെട്ടിരുന്നത്.

    ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ബിജുവിന്റെ മകൻ ബിബിനും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.

    പൊലീസിനെയും സാക്ഷികളെയും ആക്രമിക്കും 

    2021 ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ് വിൽപന നടത്തിയത്. നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചി കുത്തിപ്പൊളിച്ചതിന് പിന്നിലും കമാക്ഷി എസ് ഐ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

    പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും ഇയാൾ പ്രതിയാണ്. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പൊലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്. പൊലീസ് വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിടുന്നതാണ് രീതി. അതുകൊണ്ടുതന്നെ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷിക്കുന്നത് വളരെ ദുഷ്കരമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

    Also Read- അഞ്ഞൂറോളം കേസുകളുമായി കേരളത്തെ വിറപ്പിച്ച കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു പിടിയിൽ

    ഭയമായതിനാൽ നാട്ടിൽ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറാൻ തയ്യാറല്ലായിരുന്നു. ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ മറ്റോ ചെയ്താൽ അവരെ അയാളും വീട്ടുകാരും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

    Published by:Rajesh V
    First published: