നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊലപ്പെടുത്തിയത് 30 പോലീസുകാരെ; 46 കേസുകളില്‍ പ്രതി; മവോയിസ്റ്റ് നേതാവ് രമേഷ് ഗഞ്ജു അറസ്റ്റില്‍

  കൊലപ്പെടുത്തിയത് 30 പോലീസുകാരെ; 46 കേസുകളില്‍ പ്രതി; മവോയിസ്റ്റ് നേതാവ് രമേഷ് ഗഞ്ജു അറസ്റ്റില്‍

  സുരക്ഷാ സേനയ്‌ക്കെതിരായ പെട്ടെന്നുള്ള ആക്രമണത്തില്‍ ഗഞ്ജു നിര്‍ണായക പങ്കുവഹിച്ചിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   കുപ്രസിദ്ധ മവോയിസ്റ്റ് നേതാവ് രമേഷ് ഗഞ്ജു പിടിയില്‍. പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് മൃതദേഹം ഏടുക്കാനെത്തുന്നവരെയും അപായപ്പെടുത്താന്‍ ശ്രമിച്ച മാവോയിസ്റ്റ് നേതാവാണ് രമേഷ് ഗഞ്ജു ആണ് പിടിയിലായത്. ആസാദ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെടുന്നത്.

   ജാര്‍ഖണ്ഡിലും ബിഹാറിലും മുപ്പത് പോലീസുകാരെ കൊലപ്പെടുത്തുകയും 46 കേസുകളിലായി പ്രതിയുമാണ് ആസാദ്. ഛത്രയില്‍ വെച്ചാണ് ഗഞ്ജു പിടിയിലായത്. 15 രൂപയാണ് ഇയാള്‍ക്ക് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇനാം. ലവാലോങ്, ഛത്ര മേഖലയില്‍ പ്രവര്‍ത്തിക്കാനായി കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനായാണ് ഗഞ്ജു എത്തിയത്.

   വ്യാഴാഴ്ച നടത്തിയ ഏറ്റുമുട്ടലിന് ശേഷമാണ് പോലീസ് ഇയാളെ പിടികൂടിയത്. സുരക്ഷാ സേനയ്‌ക്കെതിരായ പെട്ടെന്നുള്ള ആക്രമണത്തില്‍ ഗഞ്ജു നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇയാളെ കൂടാതെ പ്രദ്യുമ്‌നന്‍ ശരമ എന്ന മാവോയിസ്റ്റ് നേതാവിനെയും പോലീസ് പിടികൂടി. 25 ലക്ഷം രൂപയാണ് ഇയാള്‍ക്ക് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇനാം.

   പ്രദ്യുമ്‌നന്‍ ശര്‍മ എന്നാള്‍ക്കെതിരെ 90 കേസുകളാണ് ജാര്‍ഖണ്ഡിലും ബിഹാറിലുമായുള്ളത്. സിപിഐ മാവോയിസ്റ്റ് സ്‌പെഷല്‍ ഏരിയ കമ്മിറ്റിയിലെ അംഗമാണ് ഇയാള്‍.

   കളിത്തോക്ക് ചൂണ്ടി ഭീഷണി; ചോദ്യം ചെയ്ത കുടുംബത്തിന് നേരെ ആക്രമണം

   കാറിലെത്തിയ കുടുംബത്തെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കൊല്ലം തേവലക്കര പാലയ്ക്കലിലായിരുന്നു സംഭവം. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമു‍ണ്ടായത്. സംഭവത്തില്‍ ഒരാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കല പാലയ്ക്കല്‍ ആശാരിയത്ത് അഖില്‍ ആണ് അറസ്റ്റിലായത്.

   കാമ്പശ്ശേരിമുക്ക് ഷാഫിര്‍, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവരെയാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഷാഫിറും കുടുംബവും ബന്ധുവിന്‍റെ വീട്ടിലേക്ക് കാറിൽ വരുന്നതിനിടെ രണ്ടംഗ സംഘം ബൈക്കിലെത്തി കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി.

   ഇതേത്തുടർന്ന് ഷാഫിര്‍ പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. അതിനിടെ മടങ്ങിപ്പോയ അക്രമി സംഘം കൂടുതല്‍ ആളുകളുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
   Published by:Jayesh Krishnan
   First published:
   )}