ഇന്റർഫേസ് /വാർത്ത /Crime / വിവാഹത്തിനെത്തിയ സ്ത്രീയുടെ സ്കൂട്ടറിൽ നിന്ന് ഒന്നേകാൽ ലക്ഷം മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

വിവാഹത്തിനെത്തിയ സ്ത്രീയുടെ സ്കൂട്ടറിൽ നിന്ന് ഒന്നേകാൽ ലക്ഷം മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ച് പണം മോഷ്ടിക്കുകയായിരുന്നു.

ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ച് പണം മോഷ്ടിക്കുകയായിരുന്നു.

ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ച് പണം മോഷ്ടിക്കുകയായിരുന്നു.

  • Share this:

തിരുവനന്തപുരം: വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് ഇയാൾ പിടിയിലാവുന്നത്.

മാർച്ച് 19-നു ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ച് ഇയാള്‍ പണം മോഷ്ടിക്കുകയായിരുന്നു. പണം മോഷ്ടിച്ചയാൾ രക്ഷപ്പെട്ട ബൈക്കിന്‍റെ നമ്പര്‍ വ്യാജമായതിനാല്‍ പിടികൂടുക അല്‍പം പ്രയാസമായി. പ്രതിയുടെ കൈവശമുള്ള മൊബൈലില്‍ സിം ഉണ്ടായിരുന്നില്ല. എങ്കിലും ദേശീയപാതയിലുള്‍പ്പടെയുള്ള ഇരുനൂറോളം സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ കൊല്ലം ഭാഗത്തേക്ക് കടന്നതായി സൂചന ലഭിച്ചു. ഒടുവിലാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്ന് പിടികൂടിയത്.

Also read-കൊല്ലത്ത് പശുവിനെ ലൈംഗികമായി ഉപദ്രവിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

വിവിധ സ്റ്റേഷനുകളിലായി 17 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. മോഷണത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് ഏറണാകുളത്ത് നിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് കണ്ടെത്തി. പാലച്ചിറയില്‍ നിന്ന് മോഷ്ടിച്ച ഒന്നേകാല്‍ ലക്ഷം രൂപയില്‍ 12 500 രൂപ മാത്രമാണ് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.

First published:

Tags: ARRESTED, Stolen