നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നാലു പതിറ്റാണ്ടിനിടെ 400 വീടുകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

  നാലു പതിറ്റാണ്ടിനിടെ 400 വീടുകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

  വിവിധ കുറ്റകൃത്യങ്ങളിൽ ഇരുപതു വർഷത്തെ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള മോഷ്ടാവിനെയാണ് കേരള പൊലീസ് വിദഗ്ദ്ധമായി കുടുക്കിയത്

  പ്രതീകാത്മകചിത്രം

  പ്രതീകാത്മകചിത്രം

  • News18
  • Last Updated :
  • Share this:
   കൊച്ചി: കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. തമിഴ്നാട് മരിയാർ ഭൂതമെന്നറിയപ്പെട്ടിരുന്ന ഗോപി ലോറൻസ് ഡേവിഡിനെയാണ് പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. 40 വർഷത്തിനിടെ നാനൂറിലധികം വീടുകളിലും കടകളിലും മരിയാർ ഭൂതമെന്ന ഗോപി ലോറൻസ് സേവിഡ് മോഷണം നടത്തിയിട്ടുണ്ട്. 150ലധികം കേസുകൾ തമിഴ്‌നാട്ടിൽ മാത്രമായി ഇയാളുടെ പേരിലുണ്ട്.

   തമിഴ്നാട്, പോണ്ടിച്ചേരി, എന്നിവിടങ്ങളിലായി വിവിധ കുറ്റകൃത്യങ്ങളിൽ ഇരുപതു വർഷത്തെ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബൈക്കിൽ കറങ്ങിയായിരുന്നു മോഷണം ആസൂത്രണം ചെയ്തിരുന്നത്. മോഷ്ടിച്ച 25 പവനിലധികം സ്വർണ്ണവും അഞ്ചു ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി അസിസ്റ്റന്റ് കമ്മീഷണർ പി എസ് സുരേഷ് പറഞ്ഞു. സ്ക്രൂ ഡ്രൈവറായിരുന്നു ലോറൻസിന്റെ പ്രധാന ആയുധം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
   First published:
   )}