• HOME
  • »
  • NEWS
  • »
  • crime
  • »
  • കുപ്രസിദ്ധ മോഷ്ടാവ് 'കള്ളൻ മുകേഷ്' അറസ്റ്റിൽ; പൊലീസ് കീഴടക്കിയത് ബലപ്രയോഗത്തിലൂടെ

കുപ്രസിദ്ധ മോഷ്ടാവ് 'കള്ളൻ മുകേഷ്' അറസ്റ്റിൽ; പൊലീസ് കീഴടക്കിയത് ബലപ്രയോഗത്തിലൂടെ

പൊലീസ് ഇയാളുടെ അടുത്തെത്തിയപ്പോൾ അരയിൽ കരുതിയിരുന്ന കത്തി എടുത്ത് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു

  • Last Updated :
  • Share this:
    കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് കള്ളൻ മുകേഷ് എന്ന് അറിയപ്പെടുന്ന മുകേഷ് പൊലീസ് പിടിയിലായി. പുനലൂർ വാളക്കോട് താമരപ്പള്ളി പന്നിക്കോണം ചരുവിള പുത്തൻ വീട്ടിൽ പൊടിയന്‍റെ മകനാണ് മുകേഷ് (32). നിരവധി മോഷണ കേസുകളിലെയും അടിപിടി കേസുകളിലേയും കഞ്ചാവ് കേസുകളിലെയും പോലീസിനെ ആക്രമിച്ച കേസുകളിലെയും പ്രതിയാണ് ഇയാൾ. പുനലൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ മാസം ഇയാളും കൂട്ടാളികളും ചേർന്ന് പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൂനംകുഴി എന്ന സ്ഥലത്ത് നിന്നും ബൈക്ക് മോഷണം നടത്തി ഒളിവിൽ പോകുകയായിരുന്നു. ബൈക്ക് ഉടമസ്ഥന്റെ പരാതിയിൽ പുനലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തി വരവേ ഇയാൾ കലയനാട് എന്ന സ്ഥലത്ത് ഉള്ളതായി പുനലൂർ ഡി വൈ എസ് പി വിനോദിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പുനലൂർ ഇൻസ്‌പെക്ടർ രാജേഷ് കുമാർ എസ് ഐ മാരായ അജികുമാർ, ഷിബു കുളത്തുമൺ, ജീസ് മാത്യു, തോമസ്, സി പി ഓ മാരായ മോനി.ആർ. ചന്ദ്രൻ, ഉമേഷ്‌, രജിത് ലാൽ, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

    പൊലീസ് ഇയാളുടെ അടുത്തെത്തിയപ്പോൾ അരയിൽ കരുതിയിരുന്ന കത്തി എടുത്ത് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

    Also Read- എട്ടുവയസുകാരനെ ബിയർ കുടിപ്പിച്ച് മൊബൈലിൽ ചിത്രീകരിച്ചു; പിതൃസഹോദരൻ അറസ്റ്റിൽ

    ഇയാൾ 6 മാസങ്ങൾക്ക് മുൻപ് പത്തനാപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ആ കേസിലും കാസറഗോഡ് ചീമേനി പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലുംമുകേഷ് പ്രതിയായിരുന്നു. ഈ കേസുകളിൽ ഉൾപ്പടെ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് ഇയാൾ ബൈക്ക് മോഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    Published by:Anuraj GR
    First published: