ചാരുംമൂട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സൈനികനും പ്രവാസിയും അറസ്റ്റില്‍.
കരസേനയില്‍ ജോലിചെയ്യുന്ന നൂറനാട് കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്(47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍(38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബി.ജെ.പി പ്രവര്‍ത്തകരാണ്.
സി.പി.എം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്റെ പരാതിയില്‍ നൂറനാട് എസ്.ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.
Also Read ദൃശ്യം' മോഡല്‍ കൊലപാതകം; ബിജെപി നേതാവും മൂന്നു മക്കളും അറസ്റ്റില്‍
Also Read പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
വര്‍ഗീയ ചുവയുള്ള പോസ്റ്റുകള്‍ സ്ഥിരമായി ഷെയര്‍ ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Chief Minister Pinarayi Vijayan, Cpm, Facebook post, Sabarimala, Sabarimala women entry issue, ഫേസ്ബുക്ക് പോസ്റ്റ്, ബിജെപി, മുഖ്യമന്ത്രി പിണറായി വിജയൻ, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം