പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീൽ കൊലക്കേസിൽ മുഖ്യപ്രതി യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂന്താനത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു യഹിയ. ജിദ്ദയിൽ നിന്നും ജലീലിൻ്റെ കൈവശം ഒരു കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ഇത് കണ്ടെത്താൻ വേണ്ടി ആയിരുന്നു മർദ്ദനം. സ്വർണം എവിടെ എന്ന് പറയും വരെ ജലീലിനെ മർദിക്കാൻ യഹിയ നിർദേശം നൽകി എന്ന് പോലീസ് പറഞ്ഞു.
മർദ്ദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് യഹിയ ഒളിവിൽ പോകുക ആയിരുന്നു. കേസിലെ 4 പ്രതികൾ വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ആണ്.ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. യഹിയ യുടെ അറസ്റ്റോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 9 ആയി. ജലീലിൻ്റെ മൊബൈല്‍ ഫോണും ലഗ്ഗേജും ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Also Read- പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി മലപ്പുറം ചാലിയാറിൽ തെളിവെടുപ്പ് നടത്തിജിദ്ദയിൽ നിന്നും കൊടുത്തയച്ച സ്വർണം ജലീൽ മറ്റാർക്കോ നൽകി എന്നാണ് യഹിയയുടെ സംഘത്തിൻ്റെ മൊഴി. യഹിയ മുൻപ് ഒരു അടി പിടിക്കേസിൽ മാത്രം ആണ് പ്രതി ആയിട്ടുള്ളത്. ഹവാല സംഘങ്ങളുമായി യഹിയക്ക് ബന്ധം ഉണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട് . 4 ദിവസം നീണ്ട മർദ്ദനത്തെ തുടർന്ന് അവശനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച ശേഷം യഹിയ ഒളിവിൽ പോകുക ആയിരുന്നു. യഹിയയെ ഒളിവിൽ പോകാൻ സഹായിക്കുകയും സൗകര്യങ്ങൾ നൽകുകയും ചെയ്ത 3 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇത് വരെ 9 പേരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Also Read- പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയ കസ്റ്റഡിയിൽയഹിയയെ സഹായിച്ച മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ എന്ന റോഷന് (23) എന്നിവരെയാണ് യഹിയക്ക് ഒളിവിൽ പോകാൻ സഹായം നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ നേരത്തെ അറസ്റ്റിലായ 5 പേരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൃത്യത്തിന് ശേഷം യഹിയക്ക്ഒളിവില് പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈല്‍ഫോണും സിംകാര്‍ഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനുമാണ് മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 19 ആം തീയതി യഹിയയ്ക്ക് പുതിയ സിംകാര്‍ഡും മൊബൈല്‍ഫോണും എടുത്ത് കൊടുത്തത് നബീലാണ്.നബീലിന്റെ ഭാര്യാസഹോദരനായ അജ്മൽ ആണ് സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്ത് കൊടുത്തത്. പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാര്‍പ്പിച്ചതിനുമാണ് മരക്കാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ജലീലിനെ യഹിയ അടക്കം ഉള്ളവരുടെ സംഘം മൂന്നു ദിവസം തടഞ്ഞു വെച്ച് അതിക്രൂരമായി മർദ്ദിച്ച് കൊന്നു എന്നാണ് കേസ്. ജലീലിനെ 15 മുതൽ പെരിന്തൽമണ്ണ ആക്കപ്പറമ്പ്, ജൂബിലി റോഡ്, പൂപ്പലം തുടങ്ങിയ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തടങ്കലിൽ വച്ച് അതി ക്രൂരമായി ദേഹോപദ്രവം ചെയ്തിരുന്നു. മൃതപ്രായനായ ജലീലിനെ 19-ാം തീയതി രാവിലെ യഹിയ ആണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി തന്നെ ജലീൽ മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.