• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അവൾ കേക്ക് മുറിക്കാൻ കത്തി ചോദിച്ചു; വെയ്റ്റർ കത്തി കൊണ്ട് അവളുടെ കഴുത്ത് മുറിച്ചു

news18india
Updated: January 7, 2019, 2:46 PM IST
അവൾ കേക്ക് മുറിക്കാൻ  കത്തി ചോദിച്ചു; വെയ്റ്റർ കത്തി കൊണ്ട് അവളുടെ കഴുത്ത് മുറിച്ചു
news18india
Updated: January 7, 2019, 2:46 PM IST
മുംബൈ: വിവാഹവാർഷികം ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്ക് നേരിടേണ്ടി വന്നത് വെയ്റ്ററുടെ അക്രമം. കേക്ക് മുറിക്കാൻ വെയ്റ്ററോട് കത്തി ചോദിച്ച 30കാരി ഫർസാന മിറത്തിനെതിരെയാണ് വെയ്റ്ററുടെ ആക്രമണം ഉണ്ടായത്. കേക്ക് മുറിക്കാൻ കത്തി ചോദിച്ച യുവതിയുടെ കഴുത്ത് മുറിക്കുകയാണ് യുവാവ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ വെയ്റ്റർ നിഷാന്ത് ഗൗഡയെ പൊലീസ് അറസ്റ്റു ചെയ്തു.

മുംബൈയിലെ ജെബി നഗറിലെ ഹോട്ടലിലാണ് ഞായറാഴ്ച അമ്മയോടൊപ്പം മിറത്ത് എത്തിയത്. കുറച്ച് സാധനങ്ങൾ ഓർഡർ ചെയ്തതിനു ശേഷം ആറ്, ഏഴ് തവണ വെയ്റ്ററെ വിളിച്ചിരുന്നു. അതിനുശേഷം ഒരു കേക്കും ഓർഡർ ചെയ്തു. എന്നാൽ, കേക്കുമായി എത്തിയ ഗൗഡ അതിനൊപ്പം കത്തി കരുതിയിരുന്നില്ല. തുടർന്ന്, മിറാത്ത് ഒരു കത്തി പെട്ടെന്ന് ലഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.


'ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തയ്യാറായാകൂ': മഹാരാഷ്ട്ര BJPക്ക് അമിത് ഷായുടെ നിർദ്ദേശം
അതേസമയം, മിറാത്തിന്‍റെ പെരുമാറ്റം ഗൗഡയെ അങ്ങേയറ്റം ശല്യപ്പെടുത്തുന്ന രീതിയിലായിരുന്നെന്നും ഇതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. യുവതി കത്തി ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ പോയ ഗൗഡ നേരെ അടുക്കളയിലെത്തി കത്തിയെടുത്ത് വരികയായിരുന്നു. എന്നാൽ, കത്തി യുവതിക്ക് കൊടുക്കുന്നതിനു പകരം അതുമായി അവരെ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് ഓഫീസർ പറഞ്ഞു. ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ പി സി 326 വകുപ്പ് പ്രകാരമാണ് ഗൗഡയുടെ മേൽ ചുമത്തിയിരിക്കുന്നത്.


First published: January 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...