പോയത് പെണ്ണു കാണാൻ; യുവതിക്കൊപ്പം നിർത്തി നഗ്ന ചിത്രങ്ങളെടുത്ത് വ്യവസായിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ

പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറിയ ശേഷം പ്രതികൾ മുറി പുറത്ത് നിന്നു പൂട്ടി. ഉടൻ കർണാടക പോലീസ് എന്നുപറഞ്ഞ് ഒരു സംഘാം വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തി.

News18 Malayalam | news18-malayalam
Updated: October 18, 2020, 8:11 PM IST
പോയത് പെണ്ണു കാണാൻ; യുവതിക്കൊപ്പം നിർത്തി നഗ്ന ചിത്രങ്ങളെടുത്ത് വ്യവസായിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ
അറസ്റ്റിലായ അൻവർ ഇബ്രാഹിം
  • Share this:
കൊച്ചി : തട്ടിപ്പിന് വഴികൾ പലതാണ്.  പെണ്ണ് കാണിക്കാൻ കൊണ്ടുപോയി കൈയ്യിലെ പണം തട്ടിയെടുക്കുന്നത് അത്ര പഴയതല്ലാത്ത രീതിയാണ്.  എറണാകുളത്തെ  വ്യവസായിയെ മൈസൂരിലാണ്  പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയത്. യാത്ര മധ്യേ  മൈസൂരിലെ  വിജനമായ സ്ഥലത്തെ ഒരു വീട്ടിലെത്തിച്ചു. പെൺകുട്ടിയോട് സംസാരിക്കാൻ എന്ന്‌ പറഞ്ഞ്  മുറിയിൽ കയറ്റി മുറി പുറത്ത് നിന്നും പൂട്ടി.

മുറിയിൽ കയറിയ വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്നനാക്കി യുവതിക്കൊപ്പം ഫോട്ടോകളെടുത്തു.  കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും  വിലയേറിയ വാച്ചും കവർന്നു. മുദ്രപത്രങ്ങളിൽ ഒപ്പിട്ട് വാങ്ങിയശേഷം നാദാപുരത്തെത്തിച്ചു.  അവിടെ വച്ച് രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കി.

കഴിഞ്ഞവർഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസൂരിൽ പെണ്ണുകാണാൻ പോകാമെന്നും വിശ്വസിപ്പിച്ചാണ് എറണാകുളത്ത് നിന്നും കാറിൽ കൂട്ടിക്കൊണ്ടുപോയത്.

മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടിൽ പെൺകുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകൾ ഉണ്ടായിരുന്നു. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറിയ ശേഷം പ്രതികൾ മുറി പുറത്ത് നിന്നു പൂട്ടി. ഉടൻ കർണാടക പോലീസ് എന്നുപറഞ്ഞ് ഒരു സംഘാം വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തി. തുടർന്ന് നഗ്ന ഫോട്ടോകൾ എടുക്കുകയും കവർച്ച നടത്തുകയും ചെയ്തു.

ബ്രോക്കർമാരും ഈ സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പിന്നീടാണ് മനസിലായത്. ഇവരാണ് നാദാപുരത്ത് വെച്ച് രണ്ടുലക്ഷം രൂപ കൈപ്പറ്റിയത്. പീഡനക്കേസിലും,  മയക്കുമരുന്നുകേസിലും ഉൾപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ പ്രതികൾ തുടർന്നും പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നൽകിയത്.

സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ കോഴിക്കോട്ടുനിന്നും എറണാകുളം  സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. വടകര കായക്കൊടി തളീയിക്കര പുളകണ്ടി വീട്ടിൽ നിന്നും താമരശ്ശേരി കൊടുവള്ളി  വാവാട് മദ്രസക്ക് സമീപം ബീരാന്റെ വീട്ടിൽ   താമസിക്കുന്ന അൻവർ ഇബ്രാഹിം (43) ആണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള  മറ്റു പ്രതികളെ പൊലീസ് അന്വേഷിച്ചു വരികയാണ് .

പ്രതികൾ നിരവധി പേരെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എറണാകുളം എ.സി പി കെ ലാൽജിയുടെ മേൽനോട്ടത്തിൽ  സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള   സംഘമാണ്  അന്വേഷണം നടത്തുന്നത്.
Published by: Aneesh Anirudhan
First published: October 18, 2020, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading