• HOME
  • »
  • NEWS
  • »
  • crime
  • »
  • സുഹൃത്തുക്കളുടെ നഗ്‌ന വീഡിയോകള്‍ കാമുകന് അയച്ച കാമുകിയും ഡോക്ടറായ കാമുകനും പിടിയില്‍

സുഹൃത്തുക്കളുടെ നഗ്‌ന വീഡിയോകള്‍ കാമുകന് അയച്ച കാമുകിയും ഡോക്ടറായ കാമുകനും പിടിയില്‍

30കാരനുമായി അടുപ്പത്തിലായ യുവതി ഹോസ്റ്റലില്‍ താമസിക്കവെ കാമുകനുമായി വിഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു

  • Share this:
ചെന്നൈ: സുഹൃത്തുക്കളുടെ നഗ്ന വീഡിയോകള്‍ അടക്കം കാമുകന് അയച്ചുനല്‍കിയ യുവതിയും കാമുകനായ ഡോക്ടറും പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. വര്‍ക്കിങ്ങ് വിമന്‍-പിജി ഹോസ്റ്റലില്‍ താമസിക്കുന്ന ബിഎഡ് വിദ്യാര്‍ത്ഥിനിയായ 23കാരിയും കാമുകനും ഡോക്ടറുമായ 30കാരനുമാണ് അറസ്റ്റിലായത്.

30കാരനുമായി അടുപ്പത്തിലായ യുവതി ഹോസ്റ്റലില്‍ താമസിക്കവെ കാമുകനുമായി വിഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു. തന്റെ നഗ്‌ന ദൃശ്യങ്ങളും യുവതി കാമുകന് അയച്ചുനല്‍കാറുണ്ടായിരുന്നു. ഒരിക്കല്‍ വിഡിയോ കോളിനിടെ ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന മറ്റൊരു യുവതിയെ യുവാവ് ശ്രദ്ധിച്ചു.

Also Read-പതിനാല് ലക്ഷം രൂപയുടെ കാർ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് അധ്യാപികയിൽനിന്ന് 14.72 ലക്ഷം തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ

ഒരിക്കല്‍ വീഡിയോ കോളിനിടെ ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന മറ്റൊരു യുവതിയെ യുവാവ് ശ്രദ്ധിച്ചു. തുടര്‍ന്ന് ഇയാള്‍ ഒപ്പം താമസിക്കുന്ന മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി ഹോസ്റ്റലില്‍ ഒപ്പമുള്ള മറ്റ് പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളും അടക്കം പകര്‍ത്തി കാമുകന് അയച്ചുനല്‍കിയത്.

Also Read-വഴിവിട്ട ബന്ധം കണ്ടുപിടിച്ചു; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊന്ന് കനാലിൽ തള്ളി

ഇങ്ങനെ വീഡിയോ പകര്‍ത്തുന്ന യുവതിയെ മറ്റൊരു പെണ്‍കുട്ടി ശ്രദ്ധിച്ചു. അങ്ങനെ മറ്റ് ഹോസ്റ്റല്‍ താമസക്കാരെക്കൂട്ടി ഈ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍ സഹതാമസക്കാരായ പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ വിവരം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചു. വാര്‍ഡന്‍ പൊലീസിനെ അറിയിക്കുകയും വിദ്യാര്‍ത്ഥിനികള്‍ പരാതിനല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു
Published by:Jayesh Krishnan
First published: