കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിലെ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ (Online Class) അജ്ഞാതന്‍റെ നഗ്‌നതാപ്രദര്‍ശനം (Nudity Display) സംബന്ധിച്ച അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.
അധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍നിന്നാണ് അശ്ലീല പ്രദര്‍ശനമുണ്ടായത്. മുഖം മറച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അധ്യാപിക കുട്ടികളോട് ക്ലാസില്‍നിന്ന് എക്‌സിറ്റ് ആകാന്‍ ആവശ്യപ്പെട്ടു.
Also Read-Arrest| കഞ്ചാവും നിരോധിത മയക്കുമരുന്നുമായി ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന് സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ഥി ക്ലാസില്‍ പഠിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചു.
കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പ് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു
കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തിരുവല്ല ഇടിഞ്ഞില്ലത്തെ പെട്രോള്‍ പമ്പിലാണ് ആക്രമണം ഉണ്ടായത്. പമ്പ് ജീവനക്കാരനായ അഖില്‍രാജിനാണ് ആക്രമണത്തില്‍ കുത്തേറ്റത്.
Also Read-'ഗണപതി ഹോമം; പേര് രഞ്ജിത്ത്, നാള് പുണര്‍തം, പാലാ പൊലീസ് സ്റ്റേഷൻ'; മോഹൻദാസ് 14 വർഷത്തിനുശേഷം പിടിയിലായത് ഇങ്ങനെ
മുഖത്ത് കുത്തേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11.15-ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുയുവാക്കളാണ് കുപ്പിയില്‍ പെട്രോള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. കുപ്പിയില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും അതിനാല്‍ പെട്രോള്‍ നല്‍കാനാവില്ലെന്നും ജീവനക്കാര്‍ ഇവരോട് പറഞ്ഞു.
Also Read-
Arrest | ഫോണില്‍ കൂടുതല്‍ സമയം ചെലവിട്ടതിന് മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു
തുടര്‍ന്ന് ജീവനക്കരോട് തട്ടിക്കയറുകയും മര്‍ദിക്കുകയുമായിരുന്നു. ഇതിനിടെയാണ് അഖില്‍രാജിന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് അക്രമികളിലൊരാളെ ജീവനക്കാര്‍ തന്നെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
Also Read-Child Marriage | മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; രഹസ്യ വിവാഹം നടന്നത് ഒരു വർഷം മുൻപ്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.