പോക്സോ കേസിൽ റോയ് വയലാട്ടിനെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പോലീസ് തെളിവെടുത്തു. മട്ടാഞ്ചേരി എസിപി ഓഫീസിൽ കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് ഉച്ചയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. രണ്ടാംപ്രതി സൈജു തങ്കച്ചനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രണ്ട് ദിവസമായി റോയ് വയലാട്ടിന് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിൽ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ മട്ടാഞ്ചേരി എസിപി ഓഫീസിൽ നാടകീയമായി ഇയാൾ കീഴടങ്ങിയത്. തുടർന്ന് 1 മണിക്കൂർ കഴിഞ്ഞാണ് ജില്ല ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയത്.
Also Read- പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് കീഴടങ്ങി; ചോദ്യം ചെയ്യൽ ആരംഭിച്ചു
പിന്നീട് നാലു മണിക്കൂറിലധികം റോയിയെ പോലീസ് ചോദ്യം ചെയ്തു. മൊഴിയെടുക്കൽ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മൂന്നരയോടെയാണ് നമ്പർ 18 ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ മൂന്നാംപ്രതി അഞ്ജലി റിമ ദേവിനെ വൈകാതെ ചോദ്യം ചെയ്യും.
ഹൈക്കോടതിയും പിന്നാലെ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പിന്നാലെയാണ് റോയി വയലാട്ട് ഒളിവിൽ പോയത്. ഇയാൾ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. റോയിയെ നാളെ കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് സ്വദേശിനിയായ യുവതിയെയും ഇവരുടെ മകളെയും ഹോട്ടലിൽ വെച്ച് റോയി വയലാട്ട് കടന്നുപിടിച്ചു എന്നാണ് പരാതി. സൈജു ഇതിന്റെ ദൃശ്യങ്ങൾ പകർത്തി. അഞ്ജലി റിമാ ദേവ് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു.
അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊന്നു
അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊന്നു(Murder). ദീബ്രുഗഡിലെ റോമോരിയയില് ശനിയാഴ്ചയാണ് സംഭവംസുനില് തന്തി(35) എന്നയാളെയാണ് ആള്‍ക്കൂട്ടം തീകൊളുത്തി കൊന്നത്. മര്‍ദിച്ച് അവശനാക്കിയ ശേഷം തീയിട്ടു കൊലപ്പെടുത്തുകയായിരുന്നു.
Also Read- മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പരാതിയുമായി ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി യുവതിയും
ഇയാളുടെ കുത്തേറ്റ് ധലാജന്‍ ടീ എസ്റ്റേറ്റിലെ അഞ്ചുവയസ്സുള്ള കുട്ടി മരണപ്പെട്ടെന്നാണു നാട്ടുകാര്‍ പറയുന്നത. സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് വയലില്‍ വെച്ച് യുവാവിനെ തീകൊളുത്തുകയായിരുന്നു.
മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി.
Rupa Dutta | 'പുസ്തകമേളയ്ക്കിടെ പോക്കറ്റടി, ബാഗിനുള്ളില്‍ 75000 രൂപ' ; നടി രൂപ ദത്ത അറസ്റ്റില്‍
പ്രമുഖ സിനിമ സീരിയല്‍ നടി രൂപാ ദത്തയെ (Rupa Dutta) പോക്കറ്റടി കേസില്‍ (pickpocketing) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ (kolkata international book fair) ബിധാനഗര്‍ നോര്‍ത്ത് പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ബാഗില്‍ നിന്ന് 75000 രൂപയും നിരവധി പേഴ്സുകളും കണ്ടെത്തി.
ശനിയാഴ്ച രാത്രി സംശാസ്പദമായ സാഹചര്യത്തില്‍ ഒരു സ്ത്രീ ചവറ്റുകുട്ടയിലേക്ക് പേഴ്സ് വലിച്ചെറിയുന്നത് പുസ്തക മേളയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് ഇവരെ ചോദ്യംചെയ്യുകയും കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് പോക്കറ്റടി നടത്തിയതായി കണ്ടെത്തിയത്. നടിയുടെ ബാഗില്‍നിന്ന് ഒട്ടേറെ പേഴ്സുകളും 75,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്നാണ് ഇവര്‍ സീരിയല്‍ നടി രൂപാ ദത്തയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. നടിയെ നാളെ കോടതിയില്‍ ഹാജരാക്കും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.