• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO CASE | നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്; റോയ് വയലാട്ടും സൈജു തങ്കച്ചനും ഒളിവിലെന്ന് പോലീസ്, തെരച്ചില്‍ തുടരുന്നു

POCSO CASE | നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്; റോയ് വയലാട്ടും സൈജു തങ്കച്ചനും ഒളിവിലെന്ന് പോലീസ്, തെരച്ചില്‍ തുടരുന്നു

ഇന്നലെയും പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

റോയ് വയലാട്ട്

റോയ് വയലാട്ട്

  • Share this:
    ഫോർട്ട് കൊച്ചി നമ്പര്‍ 18 (Number 18 Hotel)  ഹോട്ടല്‍ പോക്സോ കേസിൽ (POCSO CASE) പ്രതികളായ റോയി വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവ‍ർ ഒളിവില്‍. ഇരുവരെയും കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്. കേസില്‍ പ്രതികളായ രണ്ട് പേരുടെയും  മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു.

    READ ALSO- POCSO CASE | നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തിനും ജാമ്യമില്ല; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം

    ഇന്നലെയും പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.

    READ ALSO- POCSO CASE | നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ ഉടൻ കസ്റ്റഡിയിൽ എടുക്കും : കമ്മിഷണർ സി. എച്ച് . നാഗരാജു

    പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയി വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്റ്റഡിയിലെടുക്കാൻ പോലീസ് നടപടി തുടങ്ങിയിരുന്നു.

    READ ALSO- POCSO |കള്ളക്കേസിൽ കുടുക്കാൻ ശ്രമം; പരാതിക്കാരി ചെക്ക് കേസിൽ പ്രതിയെന്ന് റോയ് വയലാട്ട്

    അതേ സമയം പോക്സോ കേസ്  കെട്ടിച്ചമച്ചതാന്നെന്നായിരുന്നു നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് കോടതിയിൽ വാദിച്ചത്. തന്നോട് ശത്രുതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിന് പിറകിലുണ്ടെന്നും റോയ് നല്കിയ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. പരാതിക്കാർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. അതേസമയം പ്രതികളുടെ സഹായി അ‌ഞ്ജലിയാണ് തങ്ങളെ  ഹോട്ടലിലേക്ക് എത്തിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരുന്നു.

    READ ALSO- Pocso Case| ‘ആ ആറു പേർ വേട്ടയാടുന്നു; ആത്മഹത്യ ചെയ്യില്ല, മരിച്ചാൽ ഇതു മരണ മൊഴിയായി കണക്കാക്കണം : പ്രതിയായ യുവതിയുടെ വീഡിയോ സന്ദേശം

    സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയുടെ രഹസ്യമൊഴിയും  അന്വേഷണ സംഘം രേഖപ്പെടുത്തിയട്ടുണ്ട്. ഇതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയത്. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്‍റെ പേര് മനപൂ‍ർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.

    Arrest | ബസില്‍ സ്ത്രീകളുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതികള്‍ പിടിയില്‍; വന്‍ റാക്കറ്റെന്ന് സൂചന


    കോഴിക്കോട്: ബസ്സ് യാത്രയില്‍ സ്ത്രീകളുടെ പണവും, സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന(Theft) അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട രണ്ട് യുവതികള്‍ പിടിയില്‍(Arrest). കസ്തൂരി (30), ശാന്തി (35) എന്നിവരാണ് പൊലീസ്(Police) പിടിയിലായത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

    തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ  ബാഗ് തുറന്ന് തന്ത്രത്തില്‍ മോഷണം നടത്തുകയാണ് രീതി.
    കുന്ദമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ വെച്ച് ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വര്‍ണ്ണാഭരണവും കവര്‍ച്ച ചെയ്യുന്ന ശ്രമത്തിനനിടയിലാണ് നടക്കാവ് പോലീസ് ഇവരെ പിടികൂടുന്നത്.ഇവര്‍ക്കെതിരെ നടക്കാവ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ജെ.എഫ്.സി.എം - 4 കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും റിമാന്റ് ചെയ്തു
    Published by:Arun krishna
    First published: