ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി (Number 18 Hotel) ബന്ധപ്പെട്ട പോക്സോ കേസില്‍ (POCSO CASE) ഒന്നാം പ്രതിയും ഹോട്ടലുടമയുമായ റോയ് വയലാട്ട് (Roy Vayalatt), രണ്ടാം പ്രതി സൈജു തങ്കച്ചന് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റിമാ ദേവിന് (Anjali Reema Dev) കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി . മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരൂക്ഷിച്ചു .ഒരു സ്ത്രീ എന്ന പരിഗണന നല്‍കിയാണ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു. മറ്റ് തെളിവുകളും വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു.
തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും 3 മാസം കഴിഞ്ഞാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയതെന്നത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ കോടതിയില്‍ ആവർത്തിച്ചു. എന്നാൽ പ്രതികളുടെ വാദം കോടതി കണക്കിലെടുത്തില്ല. ജാമ്യാപേക്ഷ തള്ളിയതോടെ ഇരുവരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു.
നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്തായ സൈജു തങ്കച്ചന്, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികള്‍. 2021 ഒക്ടോബര്‍ 20-ന് അഞ്ജലിക്കൊപ്പം നമ്പര്‍ 18 ഹോട്ടലില്‍ എത്തിയ യുവതിയെയും മകളെയും റോയി വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. സൈജുവും അഞ്ജലിയും ഇതിന് കൂട്ടുനിന്നതായും ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായും പരാതിയിലുണ്ട്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.