• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡനക്കേസ്


Updated: September 13, 2018, 4:47 PM IST
കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡനക്കേസ്

Updated: September 13, 2018, 4:47 PM IST
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കേസെടുത്തു. ജലന്ദര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിഷപ്പിന്റെ മേല്‍നോട്ടത്തിലുള്ള വൃദ്ധസദനത്തിലെ കന്യാസ്ത്രീയാണ് പരാതിക്കാരി. കോട്ടയം എസ്.പിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

2014 ല്‍ ബിഷപ്പ് വൃദ്ധസദനം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു പീഡനം. പരാതിയെത്തുടര്‍ന്ന്. ഇത് സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കന്യാസ്ത്രീയുടെ മൊഴിയെടുത്തു.

ലൈംഗികാപവാദത്തിന്റെ പേരില്‍ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി ബിഷപ്പും കുറുവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ പരാതിയില്‍ അന്വേഷണത്തിനെത്തിയപ്പോഴാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബിഷപ്പിനെ ഉടന്‍ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
First published: June 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍