• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ബലാത്സംഗം ചെയ്തത് ഭീഷണിപ്പെടുത്തി; കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്ത്


Updated: July 14, 2018, 12:34 PM IST
ബലാത്സംഗം ചെയ്തത് ഭീഷണിപ്പെടുത്തി; കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്ത്

Updated: July 14, 2018, 12:34 PM IST
കൊച്ചി: ജലന്ധര്‍ ബിഷപ്പ് തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് ഗുരുതര വെളിപ്പെടുത്തലുമായി കന്യാസ്ത്രീ എഴുതിയ കത്ത് പുറത്ത്.

ബിഷപ്പിന്റെ പീഡനത്തിന് മദര്‍ ജനറല്‍ കൂട്ടുനിന്നെന്നും കന്യാസ്ത്രീ മിഷനറീസ് ഓഫ് ജീസസിന് ജൂണ്‍ 23 ന് നല്‍കിയ കത്തില്‍ പറയുന്നു.

അന്തസും അവകാശങ്ങളും നില നിര്‍ത്താന്‍വേണ്ടിയാണ് ചിലര്‍ കന്യാസ്ത്രീകള്‍ മഠം വിട്ടു പോയത്. മഠത്തില്‍ തുടരണമെങ്കില്‍ ബിഷപ്പിനെ തൃപ്തിപ്പെടുത്തുകയും മദര്‍ ജനറലിനെ പ്രീതിപ്പെടുത്തുകയും വേണം. അല്ലാത്തവര്‍ക്ക് മൂന്നാംകിട പരിഗണനയാണ് ലഭിക്കുന്നത്. നാല് കന്യാസ്ത്രീകള്‍ക്ക് ബിഷപ്പിന്റെ മോശം പെരുമാറ്റവും ഭീഷണിയും നേരിടേണ്ടി വന്നു. ബിഷപ്പിന്റെ ഭീഷണിയോട് പ്രതികരിച്ച അഞ്ചു കന്യാസ്ത്രീകള്‍ക്ക് മഠം നീതി ഉറപ്പാക്കിയില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
Loading...
2017 ജൂലൈയില്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച പരാതി മദര്‍ ജനറലിന് നല്‍കിയതാണ് എന്നാല്‍ അത് അവര്‍ അവഗണിക്കുകയായിരുന്നെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ബിഷപ്പന്റെ പീഡനത്തെ കുറിച്ച് കുറവിലങ്ങാട് വികാരിക്കും കോടനാട്ടെ സഭാ നേതൃത്വത്തിനും പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ജലന്ധറിലെ മുതിര്‍ന്ന വൈദികനും രംഗത്തെത്തിയിട്ടുണ്ട്യ. കന്യാസ്ത്രീയ്ക്കെതിരേ ബിഷപ്പ് തന്നെക്കൊണ്ടു വ്യാജപരാതി നല്‍കിപ്പിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്.

അതേസമയം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി എടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലും വ്യക്തമാക്കിയിരുന്നു.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...