• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു; കന്യാസ്ത്രീയ്‌ക്കെതിരായ യുവതിയുടെ പരാതി വ്യാജം


Updated: August 4, 2018, 11:33 AM IST
ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു; കന്യാസ്ത്രീയ്‌ക്കെതിരായ യുവതിയുടെ പരാതി വ്യാജം

Updated: August 4, 2018, 11:33 AM IST
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുകുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുമായി തന്റെ ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടായിരുന്നെന്ന് അവകാശപ്പെട്ടിരുന്ന യുവതി പിന്‍വാങ്ങിയതാണ് ബിഷപ്പിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്.

കന്യാസ്ത്രീയുടെ ബന്ധുവാണ് അവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. എന്നാ ഈ പരാതി വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് ഡെല്‍ഹിയിലെത്തിയ അന്വേഷണസംഘം സ്ഥിരീകരിച്ചു. കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാര നടപടിയാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെ വാദം. ജലന്ധര്‍ സഭയും ഇതേ നിലപാടിലായിരുന്നു. എന്നാല്‍ യുവതിയെ പൊലീസ് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാനായി ഡെല്‍ഹിയില്‍ എത്തിയ പൊലീസ് ഞായറാഴ്ച ജലന്ധറിലേക്ക് തിരിക്കും. ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷമെ അറസ്റ്റിനെ കുറിച്ച് തീരുമാനിക്കൂവെന്ന് അന്വേഷണസംഘം അറിയിച്ചു.

ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയ പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ ബിഷപ് നല്‍കിയ പരാതി ശരിയല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ സഹോദരന്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഒരു വൈദികന്റെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തുന്നത് കേട്ടെന്നായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സാക്ഷിയായ ഡ്രൈവറെ വിമാനമാര്‍ഗം ജലന്ധറില്‍ എത്തിച്ചു പരാതിയില്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്നു കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് പറഞ്ഞു.
First published: August 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍