നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെ 5 വകുപ്പുകള്‍ ചുമത്തി; കുറ്റപത്രം നാളെ കോടതിയില്‍

  ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെ 5 വകുപ്പുകള്‍ ചുമത്തി; കുറ്റപത്രം നാളെ കോടതിയില്‍

  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (2)(a)(n), 376 (c)(a), 377, 342, 506(1) എന്നീ വകുപ്പുകളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

  ഫ്രാങ്കോ മുളയ്ക്കൽ

  ഫ്രാങ്കോ മുളയ്ക്കൽ

  • News18
  • Last Updated :
  • Share this:
   കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡനക്കേസില്‍ ജലന്തര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകല്‍ ചുമത്തി കുറ്റപത്രം. കുറ്റപത്രം അന്വേഷണ സംഘം നാളെ പാലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (2)(a)(n), 376 (c)(a), 377, 342, 506(1) എന്നീ വകുപ്പുകളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

   കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, മൂന്ന് ബിഷപുമാര്‍, ഏഴ് മജിസ്ട്രേറ്റുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

   2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്. ബിഷപിനെ പോലീസ് ജലന്ധറില്‍ എത്തി ചോദ്യം ചെയ്തുവെങ്കിലും അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ സെപ്തംബര്‍ എട്ടിന് വഞ്ചി സ്‌ക്വയറില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഇതോടെ 19ന് ബിഷപിനെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തി. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 21ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഒരു മാസം മുന്‍പ് ഡി.ജി.പിക്ക് സമര്‍പ്പിച്ച കുറ്റപത്രമാണ് നാളെ കോടതിയില്‍ സമര്‍പ്പിക്കുന്നത്.

   Also Read കൊട്ടിയൂര്‍ പീഡനം; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ വൈദികൻ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍

   First published: