• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ജലന്ധർ ബിഷപ്പ് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് കന്യാസ്ത്രിയുടെ രഹസ്യമൊഴി

news18india
Updated: July 10, 2018, 11:24 PM IST
ജലന്ധർ ബിഷപ്പ് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് കന്യാസ്ത്രിയുടെ രഹസ്യമൊഴി
news18india
Updated: July 10, 2018, 11:24 PM IST
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫോണിൽ അശ്ലീല സന്ദേശങ്ങളും സ്വകാര്യഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചുവെന്ന് പീഡനത്തിനിരയായ കന്യാസ്ത്രിയുടെ രഹസ്യമൊഴി. ചങ്ങനാശേരി മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തുവന്നത്. തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ബിഷപ്പിന്‍റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കന്യാസ്ത്രിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.

208 പേജുള്ള രഹസ്യമൊഴിയിൽ രണ്ടു വർഷം നീണ്ടുനിന്ന അതിക്രൂരമായ പീഡനത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്
ഉളളതെന്നാണ് സൂചന. പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങൾ വിശദമായി മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയിൽ കന്യാസ്ത്രി ആവർത്തിക്കുകയായിരുന്നു. ബിഷപ്പ് രണ്ടുവർഷം തുടർച്ചയായി പിന്തുടർന്ന് പീഡിപ്പിച്ചു. വ്യക്തിവൈരാഗ്യത്തോടെയാണ് പെരുമാറിയത്. പല തവണ ഫോണിൽ വിളിച്ച് ലൈംഗികതാത്പര്യം വ്യക്തമാക്കിയിരുന്നു. താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഫോണിൽ അശ്ലീല സന്ദേശങ്ങളും സ്വകാര്യഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചുവെന്നും കന്യാസ്ത്രിയുടെ രഹസ്യമൊഴിയിൽ പറയുന്നു.

ളോഹ ഇസ്തിരിയിട്ടു നൽകാനെന്ന പേരിൽ മുറിയിലേക്കു വിളിച്ചുവരുത്തി ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പീഡനം തുടർന്നതോടെ സഭയിലെ ഉന്നതർ അടക്കമുള്ളവർക്കു പരാതി നൽകി. എന്നാൽ, എല്ലാവരും പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. തുടർന്ന് മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ചു. അതോടെ ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചതായും മൊഴിയിൽ കന്യാസ്ത്രി വ്യക്തമാക്കുന്നുണ്ട്.

പൊലീസിന് നൽകിയ മൊഴിതന്നെ കന്യാസ്ത്രി രഹസ്യമൊഴിയിലും അവർത്തിച്ചതോടെ ബിഷപ്പിനെതിരായ തെളിവുകൾ കൂടുതൽ ശക്തമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെയും അനുമതി ലഭിച്ചാൽ ഈ ആഴ്ച തന്നെ പൊലീസ് സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. തെളിവുകളെല്ലാം ബിഷപ്പിന് എതിരായ സാഹചര്യത്തിൽ അറസ്റ്റല്ലാതെ മറ്റൊരു മാർഗവും ഇനിയില്ലെന്നാണ് അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
First published: July 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍