ഇന്റർഫേസ് /വാർത്ത /Crime / Accident | ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സ് ബൈക്കപകടത്തിൽ മരിച്ചു

Accident | ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സ് ബൈക്കപകടത്തിൽ മരിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെ മണിമല സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

  • Share this:

കോട്ടയം മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കരിമ്പനക്കുളം സ്വദേശി ചിത്തിര(29)യാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെ മണിമല സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥിയും ചിത്തിരക്കൊപ്പമുണ്ടായിരുന്ന യുവതിയും പരിക്കേറ്റ് ചികിത്സയിലാണ്.

പോലീസ് ജീപ്പില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത് 13960 രൂപ; എസ്.ഐ.ക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍

രാത്രികാല പട്രോളിങ്ങിനിടെ പോലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍ സംഘം കണ്ടെത്തിയത് 13960 രൂപ. സംഭവത്തില്‍ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പാറശ്ശാല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന്  സസ്പെന്‍ഡ് ചെയ്തത്. പാറശ്ശാല പോലീസ് സ്റ്റേഷനില്‍ ഏപ്രില്‍ ആറിന് രാത്രി പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വാഹനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത 13,960 രൂപ കണ്ടെത്തിയത്.

Also Read- കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

വെള്ളിയാഴ്ച വെളുപ്പിന് നാലേമുക്കാലോടു കൂടിയാണ് വിജിലന്‍സ് സംഘം പോലീസ് ജീപ്പില്‍ പരിശോധന നടത്തിയത്.

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചരക്ക് ലോറികളില്‍ നിന്നും അതിര്‍ത്തി പ്രദേശത്ത് പോലീസ് വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

പുലര്‍ച്ചെ നാലേമുക്കാലോടുകൂടി പട്രോളിങ് ഡ്യൂട്ടിക്ക് ശേഷം സ്റ്റേഷനിലേക്ക് മടങ്ങി വന്ന പോലീസ് വാഹനത്തെ വിജിലന്‍സ് സംഘം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. 100, 200, 500 എന്നിവയുടെ നോട്ടുകള്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുന്ന തരത്തിലാണ് ജീപ്പിനുള്ളില്‍ നിന്ന്  കണ്ടെത്തിയത്.

Also Read- ഓട്ടോ ഡ്രൈവറും സഹായിയും സഹയാത്രികനും ചേർന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി

പരിശോധന നടത്തുമ്പോള്‍ എ.എസ്.ഐ. ജ്യോതിഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജീപ്പില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ പണത്തിനെക്കുറിച്ച് ജീപ്പിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി മറുപടി നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല.

വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയ പണം ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് വ്യക്തമായി. തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് വിജിലന്‍സ് സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. പിടികൂടിയത് കൈക്കൂലി പണമാണെന്ന നിഗമനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടികള്‍ സ്വീകരിച്ചത്.

ഒരു വയസുകാരിയുടെ തല പാത്രത്തില്‍ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

അടുക്കളയില്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങിയ ഒരു വയസുകാരിയുടെ രക്ഷകരായി മലപ്പുറം അഗ്നിശമന സേന (Fire and Rescue).കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം നടന്നത്.

കട്ടികൂടിയ സ്റ്റീൽ പാത്രത്തിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ആദ്യം വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അഗ്നിശമനസേനയെ സമീപിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

First published:

Tags: Accident, Nurse died