• HOME
 • »
 • NEWS
 • »
 • crime
 • »
 • Nurse Shot Dead | പ്രണയനൈരാശ്യം; ഡ്യൂട്ടി സമയത്ത് നഴ്‌സിനെ വെടിവെച്ച് കൊന്നു; കുറ്റസമ്മതം നടത്തി യുവാവ്

Nurse Shot Dead | പ്രണയനൈരാശ്യം; ഡ്യൂട്ടി സമയത്ത് നഴ്‌സിനെ വെടിവെച്ച് കൊന്നു; കുറ്റസമ്മതം നടത്തി യുവാവ്

പെണ്‍കുട്ടിയുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നെന്നും അടുത്തിടെ പെണ്‍കുട്ടിയുടെ വിവാഹനിശ്ചയത്തില്‍ മനംനൊന്താണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറ‍ഞ്ഞു

 • Last Updated :
 • Share this:
  മധ്യപ്രദേശില്‍ (Madhya Pradesh) ഡ്യൂട്ടിയിലായിരുന്ന നേഴ്‌സിനെ (Nurse) യുവാവ് വെടിവച്ച് കൊലപ്പെടുത്തി (Murder). മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നേഴ്സിനെയാണ് വ്യാഴാഴ്ച പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് വെടിവെച്ച് കൊന്നത്. 23കാരിയായ നേഹ ചന്ദേല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

  28കാരനായ അക്രമി റിതേഷ് ശാക്യ കുറ്റം സമ്മതിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ ആശുപത്രിയില്‍ വാര്‍ഡ് ബോയിയായി ജോലി ചെയ്തുവരികയാണ് റിതേഷ്. രണ്ട് കുട്ടികളുടെ പിതാവായ റിതേഷിന് മെയ് മാസത്തില്‍ വിവാഹം നിശ്ചയിച്ചിട്ടുള്ള നേഹയോട് പ്രണയമുണ്ടായിരുന്നു.

  ഫെബ്രുവരി 14ന് ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതില്‍ പ്രകോപിതനായ റിതേഷ് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് പ്രവേശിക്കുകയായിരുന്നു. ഉടന്‍ തന്നെ റിതേഷ് തന്റെ പക്കലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് നേഹയെ വെടിവച്ചു.

  സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് റിതേഷ് അവിടെ നിന്ന് രക്ഷപ്പെടുകയും പിന്നീട് പോലീസിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. ഒരു ജലാശത്തില്‍ ഉപേക്ഷിച്ച തോക്ക് പോലീസ് കണ്ടെടുത്തു.

  വിവാഹനിശ്ചയത്തിന്റെ പേരില്‍ അടുത്തിടെ പെണ്‍കുട്ടിയും യുവാവും തമ്മിൽ വഴക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വെടിയൊച്ച കേട്ടില്ല എന്നാണ് ആശുപത്രി ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. പിന്നീട് ഡ്യൂട്ടിക്കേത്തിയ മറ്റ് ജീവനക്കാര്‍ മുറിയില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് അവരാണ് അധികൃതരെ വിവരം അറിയിച്ചത്.

  പെണ്‍കുട്ടിയുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നെന്നും അടുത്തിടെ പെണ്‍കുട്ടിയുടെ വിവാഹനിശ്ചയത്തില്‍ മനംനൊന്താണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും പ്രതി സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിംഗ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

  Also Read-Sreekanth Vettiyar| ബലാത്സംഗക്കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം

  അതേസമയം, കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കാമുകന്റെ ഭാര്യയായ 30കാരിയെയും നാലു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ 32കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ്. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗര്‍ പ്രദേശത്ത് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. ഇരയായ ലക്ഷ്മിയുടെ മക്കളായ കോമള (8), രാജ് (10), കുനാല്‍ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്.

  Also Read-Murder | തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ

  പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപാരിയായ ഗംഗാറാമുമായി പ്രതി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പ്രതി പലപ്പോഴും ഗംഗാറാമിന്റെ വീട്ടില്‍ വന്നിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍, വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗംഗാറാമിന്റെ ഭാര്യയും ഈ ബന്ധത്തില്‍ നിന്ന് ഒഴിയണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതയായതിനെ തുടര്‍ന്നാണ് പ്രതി ഗംഗാറാമിന്റെ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയത്.
  Published by:Jayashankar AV
  First published: