• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; നഴ്സിനെ ആശുപത്രി വളപ്പിലിട്ട് കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; നഴ്സിനെ ആശുപത്രി വളപ്പിലിട്ട് കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

രണ്ടുവര്‍ഷം മുമ്പാണ് നാന്‍സിയും വിനോദും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്.

  • Last Updated :
  • Share this:
    കോയമ്പത്തൂര്‍: ആശുപത്രി വളപ്പില്‍ നാട്ടുകാരുടെ മുന്നിലിട്ട് നഴ്‌സിനെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. കോയമ്പത്തൂര്‍  ശിവനന്ദ കോളനിയിലെ വി. നാന്‍സി(32)യെയാണ് ഭര്‍ത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി റേസ് കോഴ്‌സ് പോലീസ് അറിയിച്ചു. പി.എന്‍.പാളയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍  ജോലിചെയ്തിരുന്നത്.

    ദാമ്പത്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി നാന്‍സിയും ഭര്‍ത്താവ് വിനോദും വേര്‍പിരിഞ്ഞാണ് താമസം. ഇതിനിടെയാണ് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിനോദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

    Also Read-പാലക്കാട് വാക്കുതര്‍ക്കത്തിനിടെ അമ്മയെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റിൽ‌

    തിങ്കളാഴ്ച വൈകിട്ടോടെയാണ് വിനോദ് ഭാര്യ ജോലിചെയ്യുന്ന പി.എന്‍.പാളയത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടെവെച്ച് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും വഴക്കിട്ടു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന നാന്‍സി, എത്രയുംവേഗം ആശുപത്രിയില്‍നിന്ന് പോകാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.

    Also Read-മകള്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടി; മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി

    ഇതിനുപിന്നാലെയാണ് വിനോദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നാന്‍സിയുടെ കഴുത്തില്‍ കുത്തിയതെന്നും സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്നും പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനോദിനെ ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

    അറസ്റ്റിലായ വിനോദ് കോയമ്പത്തൂരില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലിചെയ്യുകയാണ്. രണ്ടുവര്‍ഷം മുമ്പാണ് നാന്‍സിയും വിനോദും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്. ഇവരുടെ മകള്‍ വിനോദിനൊപ്പമായിരുന്നു താമസം.
    Published by:Arun krishna
    First published: