നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച് പരീക്ഷ എഴുതി; നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍

    കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച് പരീക്ഷ എഴുതി; നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍

    കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച് പരീക്ഷ എഴുതിയ നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍. ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥി കിഴുവിലം തിട്ടയമുക്ക് പിണര്‍വളാകം വീട്ടില്‍ പ്രജിനെ(25)യാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

      കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തിരുത്തി രോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിപിഇ കിറ്റ് ധരിച്ചെത്തിയായിരുന്നു ഇയാള്‍ പരീക്ഷ എഴുതിയത്. കഴിഞ്ഞമാസം നടന്ന ഒന്നാം വര്‍ഷ റെഗുലര്‍ പരീക്ഷ എഴുതാനായാണ് കേവിഡ് സര്‍ട്ടിഫിക്കറ്റ് തിരുത്തിയത്.

      കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കന്റോണ്‍മെന്റ് എസ്എച്ച്ഒ ബിഎം ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രജിനെ അറസ്റ്റ് ചെയ്തത്.

      പ്രണയത്തിൽനിന്ന് പിൻമാറിയെന്ന് ആരോപിച്ച് യുവതിയെ വീട്ടിൽ കയറി അടിച്ചു

      പ്രണയത്തിൽ നിന്ന് പിൻമാറിയെന്ന് ആരോപിച്ച് യുവതിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പത്തനംതിട്ട വെച്ചുച്ചിറയ്ക്ക് അടുത്ത് വെൺകുറിഞ്ഞിയിലാണ് സംഭവം. പരാതിക്കാരിയുടെ സഹപാഠി കൂടിയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. സ്വകാര്യ സംഭാഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ എരുമേലി സ്വദേശി ആഷിക്കിനെ വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.

      സഹപാഠികളായിരുന്ന പരാതിക്കാരിയും യുവാവും മുമ്പ് പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന്‍റെ ചില ദുശീലങ്ങൾ കാരണം അടുത്തിടെയാണ് പരാതിക്കാരി ഈ ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. കൂടാതെ ഉപരിപഠനത്തിനായി വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. അതിനിടെയാണ് യുവാവ് വീടുകയറി പരാതിക്കാരിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

      കുറച്ചു ദിവസങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം എരുമേലിയിൽ വെച്ച് പരാതിക്കാരിയും യുവാവും തമ്മിൽ കണ്ടിരുന്നു. ഇരുവരും നടുറോഡിൽവെച്ച് വഴക്കിടുകയും ചെയ്തിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ യുവതിയെ ആഷിഖ് തടഞ്ഞു നിർത്തി അസഭ്യം പറയുകയായിരുന്നു. അതിന് പിന്നാലെയാണ് ആഷിഖ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്. ഇതേത്തുടർന്നാണ് ആഷിഖിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്.
      Published by:Jayesh Krishnan
      First published:
      )}