നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മാനസിക പീഡനത്തെ തുടർന്ന് നഴ്സിങ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം ഉത്തർപ്രദേശിലെ മെഡിക്കൽകോളേജിൽ

    മാനസിക പീഡനത്തെ തുടർന്ന് നഴ്സിങ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം ഉത്തർപ്രദേശിലെ മെഡിക്കൽകോളേജിൽ

    മെഡിക്കൽ കോളേജിന്‍റെ ഒന്നാം നിലയിൽനിന്നാണ് വിദ്യാർഥി താഴേക്കു ചാടിയത്. വീഴ്ചയിൽ ദേഹമാസകലം പരിക്കേൽക്കുകയും കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ലക്നൗ: ആശുപത്രി കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

      ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വരുൺ അർജുൻ മെഡിക്കൽ കോളേജിന്‍റെ ഒന്നാം നിലയിൽനിന്നാണ് വിദ്യാർഥി താഴേക്കു ചാടിയത്. വീഴ്ചയിൽ ദേഹമാസകലം പരിക്കേൽക്കുകയും കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

      അതേസമയം ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി നഴ്സിങ് വിദ്യാർഥിയുടെ ബന്ധുക്കൾ രംഗത്തെത്തി. കടുത്ത മാനസികപീഡനമാണ് കഴിഞ്ഞ കുറേകാലായി നഴ്സിങ് വിദ്യാർഥി നേരിട്ടതെന്ന് അവർ പറയുന്നു. കോവിഡ് പ്രത്യേക ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചതിന്‍റെ പേരിലായിരുന്നു ഇതെന്നും പറയപ്പെടുന്നു.

      വിദ്യാർഥിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് എസ്. ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. യുവതി നേരത്തെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു, അതിൽ കോവിഡ് -19 വാർഡിൽ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചെന്നും എന്നാൽ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ അവിടെ ജോലി ചെയ്യാൻ വിസമ്മതിച്ചതായും പറഞ്ഞിരുന്നു. കൂടാതെ ശമ്പളവർദ്ധനവ് നടപ്പാക്കുന്നില്ലെന്നും ആരോപിച്ചിരുന്നു. ഇതിന്‍റെ പേരിൽ തന്നെ മാനസികമായി ഉപദ്രവിച്ചുവെന്നും യുവതി വീഡിയോയിൽ പറയുന്നു.
      You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
      ഇതുസംബന്ധിച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദ്ര വിക്രം സിംഗ് പറഞ്ഞു.
      Published by:Anuraj GR
      First published:
      )}