തിരുവനന്തപുരം : ബസില്‍ എംഡിഎംഎയുമായി യാത്ര ചെയ്യുന്നതിനിടെ അമരവിളയില്‍ നഴ്സിങ് വിദ്യാര്‍ഥി പിടിയില്‍. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കൊല്ലം പെരിനാടിനടുത്ത് ചന്ദനത്തോപ്പില്‍ താമസിക്കുന്ന എസ്. സൂരത്തില്‍ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. ബെംഗളൂരിവില്‍ നഴ്സിങിന് പഠിക്കുന്ന സൂരത്ത് അവധിക്ക് നാട്ടിലേക്കെത്തിയപ്പോള്‍ എം.ഡി.എം.എ കടത്തുകയായിരുന്നു. ബസ് തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധനയില്‍ 47 ഗ്രാം എം.ഡി.എം.എയാണ് ബാഗില്‍ നിന്ന് കണ്ടെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.